പി-പി ചെറിയാൻ.
350,000 പൗണ്ട് ഭാരം ട്രാൻസ്‌പോർട്ട് ട്രെയിലറിൽ നിന്ന് തെന്നി മാറുകയും മറ്റൊരു വാഹനം അതിനടിയിൽ കുടുങ്ങുകയും ചെയ്തതായി ടെമ്പിൾ ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാർ അറിയിച്ചു.ഈ സമയം മൂന്ന് പേരാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്.
ടെമ്പിൾ ഫയർ ആൻഡ് റെസ്‌ക്യൂ പ്രകാരം രണ്ട് പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായും , മൂന്നാമനെ ഗുരുതരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുക്കാൻ ജീവനക്കാർ നാല് മണിക്കൂറിലധികം പരിശ്രമിച്ചു.ഭീമാകാരമായ ഉപകരണം എന്താണെന്ന് അറിയില്ലെന്ന് അധികൃതർ പറഞ്ഞു.
അപകടത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.