Thursday, May 2, 2024
HomeAmericaഫൊക്കാന 2024-ലെ ദേശീയ കൺവെൻഷനിൽ പുസ്തക പ്രദർശനം നടത്തുന്നു.

ഫൊക്കാന 2024-ലെ ദേശീയ കൺവെൻഷനിൽ പുസ്തക പ്രദർശനം നടത്തുന്നു.

ഡോ. കലാ ഷഹി.

ന്യൂജേഴ്സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി പുസ്തകപ്രദർശനം നടത്തുന്നു.

മലയാള സാഹിത്യത്തിന്റെ വളർച്ചയേയും പുരോഗതിയേയും മുൻനിർത്തി, മലയാള ഭാഷാ സ്‌നേഹികളെ പ്രോത്സാഹിപ്പിക്കുവാനാണ് നോർത്ത് അമേരിക്കയിലും കാനഡയിലും ഉളള മലയാളി എഴുത്തുകാരുടെ പുസ്തക പ്രദർശനം നടത്തുന്നത്. അതിലേക്ക് അമേരിക്കൻ മലയാളികൾക്കു സുപരിചിതനായ എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ മേൽവിലാസത്തിൽ എഴുത്തുകാരുടെ ഓരോ പുസ്തകം അയച്ചു തരുവാൻ താല്പര്യപ്പെടുന്നു.

ഫൊക്കാന സാഹിത്യസമ്മേളനത്തിൽ എല്ലാ ഭാഷാസ്‌നേഹികളും പങ്കെടുത്ത്, കൺവൻഷൻ വിജയിപ്പിക്കുവാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments