ജോൺസൺ ചെറിയാൻ.
മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലെ പ്രധാന ലൊക്കേഷൻ ആയ കൊടൈക്കനാലിലെ ഗുണ കേവിൽ ഇപ്പോൾ വൻ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. കമൽഹാസന്റെ ഗുണ സിനിമ റിലീസാകുന്നതിന് മുമ്പ് സാത്തന്റെ അടുക്കള എന്നറിയപ്പെട്ടിരുന്ന ഇടം പ്രകൃതിയൊരുക്കിയ നിഗൂഢ നിശബ്ദത ഭേദിച്ചത് ഗുണ. പിന്നാലെ ഗുഹയുടെ പേര് ഗുണ കേവ്സ് എന്നാക്കി തമിഴ്‌നാട് വനംവകുപ്പ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തു.