ജോൺസൺ ചെറിയാൻ.
തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്തി നിർണയം ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിൽ ഉത്തർപ്രദേശാണ് വാർത്തകളിൽ കൂടുതലായി ഇടം നേടുന്നത്. യുപിയിലെ നിർണായക സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ മുഴുകിയിരിക്കുകയാണ് ബിജെപി നേതൃത്വം. പിലിഭത്തിലേക്ക് മനേകാ ഗാന്ധിയെ പരിഗണിക്കുമ്പോൾ റായ്ബറേലിയിലെ സർപ്രൈസ് സ്ഥാനാർത്ഥിയായി എത്തുന്നത് വിവാദ പ്രസ്താവനകളിലൂടെ മാത്രം വാർത്തകളിൽ ഇടംനേടിയ നുപുർ ശർമയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.