Tuesday, March 18, 2025
HomeNew Yorkഫോമ അന്തർദേശീയ കൺവൻഷൻ: ഏർളി ബേർഡ് 31 വരെ.

ഫോമ അന്തർദേശീയ കൺവൻഷൻ: ഏർളി ബേർഡ് 31 വരെ.

ജോയിച്ചന്‍ പുതുക്കുളം.

ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ)  എട്ടാമത് അന്തർദേശീയ കൺവൻഷന്റെ ഭാഗമായുള്ള രജിസ്ട്രേഷൻ പ്രോഗ്രാമായ ഏർളി ബേർഡ് മാർച്ച് 31 ന്് അവസാനിക്കും. എത്രയും പെട്ടെന്ന് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ഫോമ ഭാരവാഹികൾ അറിയിച്ചു. ഈ തീയതിക്ക് ശേഷം ഫീ നിരക്കുകൾ വർദ്ധിക്കും.

ഓഗസ്റ്റ് 8  മുതൽ 11  വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോകപ്രശസ്തമായ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് ‘ഓൾ ഇൻക്ലൂസീവ്’ ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിലാണ് ഇന്റർനാഷണൽ കൺവെൻഷൻ നടത്തുന്നത്. ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ  കൺവെൻഷൻ നടത്തുന്നത്. കൂട്ടായ്മയുടെ കരുത്തിൽ കൺവെൻഷൻ വിജയകരമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments