Tuesday, March 18, 2025
HomeAmericaമാർത്തോമാ സൗത്ത് സെൻററിലെ പട്ടക്കാരുടെ യാത്രയപ്പ് സമ്മേളനം അവിസ്മരണീയമായി.

മാർത്തോമാ സൗത്ത് സെൻററിലെ പട്ടക്കാരുടെ യാത്രയപ്പ് സമ്മേളനം അവിസ്മരണീയമായി.

പി പി ചെറിയാൻ.

കാരോൾട്ടൻ (ഡാളസ്):മാർത്തോമ സന്നദ്ധ സുവിശേഷക സംഘം, സുവിശേഷ സേവികാ സംഘം വാർഷീക പൊതുയോഗവും,പട്ടക്കാരുടെ യാത്രയയപ്പു സമ്മേളനവും അവിസ്മരണീയമായി.മാർച്ച് 15 ശനിയാഴ്ച രാവിലെ 10 ന്  കാരോൾട്ടൻ മാർത്തോമ ചർച്ചിൽ സംഘടിപ്പിച്ച സമ്മേളനം ഗാനശുശ്രുഷക്ക് ശേഷം പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ചു.സൗത്ത് സെന്റർ എ അസോസിയേഷൻ സെക്രട്ടറി  അലക്സ് കോശി  സ്വാഗത പ്രസംഗം പറഞ്ഞു

ശ്രീമതി അനു മാത്യു നിശ്ചയിക്കപ്പെട്ട പാഠ  ഭാഗം വായിച്ചു സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഒക്കലഹോമ മാർത്തോമ ചർച്ച് വികാരി റവ ജോൺ കെ മുഖ്യ സന്ദേശം നൽകി.ഫിലിപ്പ് മാത്യുവിന്റെ പ്രാർത്ഥനകു ശേഷം മാർത്തോമ സെൻറർ എ സേവിക സംഘം വാർഷിക ജനറൽ ബോഡി- റവ. ജോബി ജോണിന്റെയും,എം.ടി.വി.ഇ.എയുടെ ജനറൽ ബോഡി റവ. വൈ. അലക്സ് അച്ഛന്റെയും അധ്യക്ഷതയിൽ ചേർന്നു .ഇരു  സംഘടനകളുടെയും സെക്രട്ടറി  അലക്സ് കോശി,എലിസബത്ത മാത്യു സുമ എബ്രഹാം,മറിയാമ്മ ജോൺ എന്നിവർ യഥാക്രമം റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്കും തി രുത്തലുകൾക്കും ശേഷം പൊതുയോഗം റിപ്പോർട്ടും കണക്കും പാസ്സാക്കി.

മൂന്ന് വർഷത്തെ ഡാളസ്, ഒക്ലഹോമ എന്നീ ഇടവകകളിലെ സ്തുത്യർഹ  സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്ന പട്ടക്കാരുടെയും കുടുംബാംഗങ്ങളുടെയും  യാത്രയപ്പ് സമ്മേളനം കാരോൾട്ടൻ മാർത്തോമ ചർച്ച വികാരി റവ. ഷിബി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്നു. ഭദ്രാസന കൗൺസിൽ അംഗം  ഷാജി രാമപുരം, എസ്.എസ് സെക്രട്ടറി  ശ്രീമതി എലിസബത്ത് മാത്യു,  എം.ടി.വി.ഇ.എ സാം അലക്സ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്നു സംഘടനകളുടെ ഉപഹാരം  എസ്.എസ് ട്രഷറർ-ശ്രീമതി. മറിയാമ്മ ജോൺ ,എം.ടി.വി.ഇ.എട്രഷറർ ശ്രീമതി സുമ എബ്രഹാം എന്നിവർ പട്ടക്കാർക് കൈമാറി.

ഒക്കലഹോമ മാർത്തോമ ചർച്ച് വികാരി റവ ജോൺ കെ, സെഹിയോൻ മാർത്തോമ ചർച്ച് വികാരി , റവ. ജോബി ജോൺ, സെന്റ് പോൾസ്  മാർത്തോമ ചർച്ച് വികാരി റവ  ഷൈജു സി ജോയ് , ഫാർമേഴ്‌സ് മാർത്തോമാ ചർച്ച വികാരിമാരായ റവ അലക്സ് യോഹന്നാൻ, റവ എബ്രഹാം തോമസ് എന്നിവർ സമുചിതമായി മറുപടി നൽകി .ഷുജ ഡേവിഡിന്റെ ഗാനത്തിനു ശേഷം മോളി സജി നന്ദി പറഞ്ഞു.സമാപന പ്രാർത്ഥനക്കും  ആശീർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. പങ്കെടുത്ത എല്ലാവർക്കും ഉച്ച ഭക്ഷണവും ക്രമീകരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments