Monday, May 20, 2024
HomeAmericaഅമേരിക്കയുടെ പ്രത്യേക കൗൺസിൽ സമ്മേളനം മാർച്ച് മാസം 09 ശനിയാഴ്ച.

അമേരിക്കയുടെ പ്രത്യേക കൗൺസിൽ സമ്മേളനം മാർച്ച് മാസം 09 ശനിയാഴ്ച.

ഡാനിയേൽ ചെറിയാൻ.

കൗൺസിൽ ഓഫ് സി. എസ് . ഐ കോൺഗ്രിഗേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ പ്രത്യേക കൗൺസിൽ സമ്മേളനം മാർച്ച് മാസം 09 ശനിയാഴ്ച ന്യൂയോർക്ക് സീഫോർഡ് സി.എസ്‌ . ഐ. ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. സി. എസ്. ഐ മോഡറേറ്ററും , ഡയസ്പോറ ഡയോസിസ് ബിഷപ്പ് ഇൻ ചാർജുമായ മോസ്റ്റ് റവ . കെ രുബെൻ മാർക്ക് അധ്യക്ഷത വഹിച്ചു. സിനഡ് ട്രഷറർ പ്രൊഫ. ഡോ. വിമൽ സുകുമാർ ആശംസകൾ അറിയിച്ചു. സി. എസ് . സഭയുടെ അമേരിക്കയിലെയും കാനഡയിലെയും വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സഭയുടെ 26-മത്‌ മഹായിടവകയായി ഏറ്റവും പുതുതായി രൂപീകരിക്കപ്പെട്ട ഡയസ്പോറ മഹായിടവകയുടെ നോർത്ത് അമേരിക്കയിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചു. കൗൺസിൽ വൈസ് പ്രസിഡന്റ് റവ. സാം എൻ ജോഷ്വ , സെക്രട്ടറി പ്രൊഫ. സക്കറിയാ ഉമ്മൻ, ഡയസ്പോറ ഡയോസിസ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി സെക്രട്ടറി ശ്രീ മാത്യു ജോഷ്വ, ട്രഷറർ ശ്രീ ഡാനിയേൽ ചെറിയാൻ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments