Sunday, May 19, 2024
HomeAmericaഅമ്പരമ്പിച്ച KCCNA കൺവെൻഷൻ കിക്കോഫ്.

അമ്പരമ്പിച്ച KCCNA കൺവെൻഷൻ കിക്കോഫ്.

ഡൊമിനിക് ചാക്കോനാൽ.

KCCNA ക്നാനായ കൺവെൻഷൻ  റെജിസ്ട്രേഷൻ കിക്ക്‌ ഓഫ്, മാർച്ച് 3 ന് അറ്റ്ലാന്റയിലെ  ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ (KCAG) നടത്തിയപ്പോൾ അത്  ഭാരവാഹികളെ അമ്പരിപ്പിക്കുന്ന രീതിയിലുള്ള പ്രതികരണം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല എന്ന്  RVP യായി സേവനം അനുഷ്ഠിക്കുന്ന കാപറമ്പിൽ ലിസി സന്തോഷത്തോടെ പ്രതികരിച്ചു.

അതി  മനോഹരവും ഫലപ്രദവുമായി നടത്തപ്പെട്ട ചടങ്ങിൽ
KCCNA യുടെ പ്രസിഡന്റ് ഷാജി എടാട്ട്, മുഖ്യ അതിഥിയായും  ജനറൽ സെക്രട്ടറി അജീഷ് താമരത്, ട്രെഷററർ സാമോൻ പല്ലാട്ടുമഠം, യൂത്ത് വൈസ് പ്രസിഡന്റ് ഫിനു തൂമ്പനാലും വിശിഷ്ട അതിഥികളായും സന്നിതരായിരിന്നു. ഗജവീരന്റെ സാന്നിത്യത്തിൽ, ചെണ്ടമേളങ്ങളോടും താലപ്പൊലികളുടെ അകമ്പടികളോടും മാർ ക്നായി തൊമ്മനെയും (റോയ് ഇടത്തിൽ) വിശിഷ്ട അതിഥികളെയും വേദിയിലേക്ക്  ആനയിക്കുകയും സെക്രട്ടറി ബിജു  വെള്ളാപ്പള്ളിക്കുഴിയിൽ ഊഷ്മളമായ സ്വാഗതമരുളുകയും ചെയ്തു.

KCAG യുടെ മുൻ പ്രസിഡന്റ്മാരുടെ സാന്നിത്യത്തിൽ അരങ്ങേറിയ
ചടങ്ങിൽ KCCNA പ്രസിഡന്റ് ഷാജി എടാട്ട്ഉം  ജനറൽ സെക്രട്ടറി അജീഷ് താമരത്, ട്രെഷററർ സാമോൻ പല്ലാട്ടുമഠം, യൂത്ത് വൈസ് പ്രസിഡന്റ് ഫിനു തൂമ്പനാലും ചേർന്ന്  പല ഗ്രാന്റ് സ്പോണ്സറെസിൽ നിന്നും റെജിസ്‌റെഷനും ചെക്കും  സ്വീകരിച്ചു് കൺവെൻഷൻ കിക്കോഫ് നടത്തുകയായിരുന്നു.

മെഗാ സ്പോൺസർ ആയി മുന്നോട്ടു വന്ന അത്തിമറ്റത്തിൽ ജേക്കബ് ബീന കുടുംബത്തെ  പ്രത്യേകം അനുമോദിക്കുകയും, ഗ്രാൻഡ് സ്പോന്സർസ് ആയി വന്ന മണ്ണാകുളം ടോമി & ഷീലാമ്മ, പുല്ലാനപ്പള്ളി ചാക്കോച്ചൻ & സ്മിത, പുല്ലഴിയിൽ രാജു & ശാന്തമ്മ, പൂവത്തുംമൂട്ടിൽ ഷാജൻ & മിനി, വെള്ളാപ്പള്ളിക്കുഴിയിൽ ബിജു & ഡോളി, വാൽച്ചിറ ടോമി & റീന, കാപറമ്പിൽ ജോസ് & ലിസി, ചാക്കോനാൽ ഡൊമിനിക് & സുനി എന്നിവർക്കും നന്ദി അർപ്പിക്കുന്നതായും,  അറ്റ്ലാന്റ മാതിരിയുള്ള ഒരു ചെറിയ സമൂഹത്തിൽ നിന്നും  എത്രയും  ഗ്രാൻഡ് സ്പോന്സർസ് വരുന്നത് KCAG യുടെ ചരിത്രത്തിലാധ്യമായിട്ടാണ് എന്ന് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ പ്രസ്താവിച്ചു.

കൺവെൻഷന് കുടുംബത്തോടെ രജിസ്റ്റർ ചെയ്ത  മുണ്ടുപാലത്തിങ്ങൽ ദീപക് & ഷെറിൻ, വട്ടത്തൊട്ടിയിൽ ഫിലിപ്പ് & അന്നമ്മ, വടക്കേടം ജോമി & ഷീബ, പുതുപ്പറമ്പിൽ സാം & സോണിയ, തുരുത്തുമാലിൽ ബിജു & റെനി, കല്ലടാന്തിയിൽ തോമസ് & ജൈത, വട്ടാകുന്നത് സജു & മീന, മുലായനികുന്നേൽ സിബി & മഞ്ജു, കുടിലിൽ ജാക്സൺ & സീന, കല്ലറക്കാനിയിൽ  ജെയിംസ്  & മെർലിൻ, തമ്പലക്കാട്ടു  ചാക്കോ & സോഫി, പാറാനിക്കൽ സജി & ലിസി എന്നിവരോടൊപ്പം മറ്റു പലരും മാർച്ച് 24 മുൻപ് അറ്റ്ലാന്റയിൽ നിന്നും  തങ്ങളുടെ ക്നാനായ സ്‌നേഹവും പൈത്രകവും അനുഭവിക്കാനും പങ്കിടുവാനും കൺവെൻഷന് ഇനിയും രജിസ്റ്റർ ചെയ്യുമെന്നും, കിക്കോഫ് പരിപാടികള്ക്ക് കഠിനത്തുവാനാവും  നേതൃത്വം നൽകിയ  RVP കാപ്പറമ്പിൽ ലിസിയും  ബിജു വെള്ളപ്പള്ളിക്കുഴിയും  ബിജു തുരുത്തുമാലിയും പ്രത്യാശ പ്രകടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments