ജോൺസൺ ചെറിയാൻ.
ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പുനരാരംഭിക്കും. കർഷകർ , വിമുക്ത ഭടന്മാർ ,വിദ്യാർത്ഥികൾ, പട്ടിക വർഗ വിഭാഗത്തിൽപെട്ടവർ എന്നിവരുമായി വിവിധ പ്രദേശങ്ങളിൽ രാഹുൽഗാന്ധി സംവദിക്കും . പ്രിയങ്ക ഗാന്ധി റോഡ് ഷോയുടെ ഭാഗമാകും. ഇന്ന് മധ്യപ്രദേശിൽ എത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആറാം തീയതി വരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൂടി സഞ്ചരിക്കും.