സോളിഡാരിറ്റി.
ഡാറ്റ സയൻസ് ശിൽപശാല
മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡാറ്റ സയൻസ് ശിൽപശാല സംഘടിപ്പിക്കുന്നു.
ഡാറ്റ സയൻസ് ബിസിനസ് വികാസത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം, ഡാറ്റ സയൻസ് സംഘടനാ ആസൂത്രണങ്ങൾക്ക് സഹായകമാകുന്നത് എങ്ങനെയാണ്, ഡാറ്റ സയൻസ് മേഖലയിൽ ജോലി എങ്ങനെ നേടാം
എന്നീ വിഷയങ്ങളിലായിരിക്കും സെഷനുകൾ നടക്കുക. മാർച്ച് 3 ന് ഞായറാഴ്ച്ച രാവിലെ 9 മുതൽ 11.30 വരെ മലപ്പുറം മലബാർ ഹൗസിൽ നടക്കുന്ന പരിപാടിയിൽ ഡാറ്റ സൈന്റിസ്റ്റും കേരള സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം റിസോഴ്സ് പേഴ്സണുമായ ഫൈറൂസ് ഒ കെ സെഷനുകൾ അവതരിപ്പിക്കും. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ www.bit.ly/solidarityws105 എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8848712604 എന്ന നമ്പറിൽ ബന്ധപ്പെടുക.