ജോൺസൺ ചെറിയാൻ.
റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ സംസ്‌കാരം നാളെ. തെക്കൻ മോസ്‌കോയിലെ പള്ളിയിലാകും സംസ്‌കാരച്ചടങ്ങുകൾ നടക്കുക. ഭാര്യ യൂലിയ നവൽനയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചടങ്ങുകൾ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്ന ആശങ്കയും യൂലിയ പങ്കുവച്ചു.