ജോൺസൺ ചെറിയാൻ.
ഗാസിയാബാദിൽ മൃഗശാലയിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. 25 കാരനായ അഭിഷേക് ആലുവാലിയയും ഭാര്യ അഞ്ജലിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്. തിങ്കാളാഴ്ച ഡല്ഡഹിയിലുള്ള മൃഗശാല സന്ദർശിക്കാനെത്തിയതാണ് അഭിഷേകും ഭാര്യ അഞ്ജലിയും. എന്നാൽ അഭിഷേകിന് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അഞ്ജലി സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിക്കുകയും അഭിഷേകിനെ ഉടൻ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ അപ്പോഴേക്കും അഭിഷേക് മരണപ്പെട്ടിരുന്നു.