ഡോ. കലാ ഷഹി.
ന്യൂജേഴ്‌സി: അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്‌ക്കാരങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്‌കാരത്തിനുള്ള രചനകൾ ക്ഷണിക്കുന്നു. 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്‌ഡയിലെ മോണ്ട്‌ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ വച്ചാണ് മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സാഹിത്യ കൃതികൾക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നത്.
മലയാള ഭാഷയെയും സാഹിത്യത്തെയും എന്നും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫൊക്കാനയുടെ ആരംഭകാലം മുതൽ ഫൊക്കാന സാഹിത്യ അവാർഡുകൾ നൽകി വരുന്നത്.
നോവൽ, ചെറുകഥാ, കവിത, ലേഖനം, തർജ്ജമ എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. 1982 ൽ ഫൊക്കാന രൂപം കൊണ്ടതു മുതൽ ആരംഭിച്ച ഫൊക്കാനയുടെ സാഹിത്യ പുരസ്‌കാരങ്ങൾ ഇന്ന് ലോകം മുഴുവനുമുള്ള മലയാള സാഹിത്യ പ്രേമികളുടെ അംഗീകരമേറ്റു വാങ്ങിയതാണ്. മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യ പുരസ്‌കാരങ്ങളുടെ ശ്രേണിയിൽ വരെ എത്തി നിൽക്കുന്ന ഫൊക്കാന സാഹിത്യ പുരസ്ക്കാരത്തിന് മലയാളത്തിലെ മണ്മറിഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടനവധി പ്രശസ്തരായ സാഹിത്യകാരന്മാർ അർഹരായിട്ടുണ്ട്.
വടക്കെ അമേരിക്കയിലും കാനഡയിലുമുള്ള എഴുത്തുകാരിൽ നിന്നാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നതെന്ന് അവാർഡ് കമ്മറ്റി ചെയർമാൻ ബെന്നി കുര്യൻ അറിയിച്ചു. മലയാള സാഹിത്യത്തിലും സംസ്‌കാരത്തിലും തൽപ്പരരായ അമേരിക്കൻ പ്രവാസി മലയാളികളിൽ നിന്നാണ് വിവിധ വിഭാഗങ്ങളിലേക്കുള്ള പുരസ്‌ക്കാരങ്ങൾക്കായി കൃതികൾ ക്ഷണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താഴെ പറയുന്ന വിഭാഗങ്ങളിലാണ് ഇത്തവണത്തെ ഫൊക്കാന സാഹിത്യ പുരസ്കാരത്തിനുള്ള എൻട്രികൾ ക്ഷണിക്കുന്നത്.
ഫൊക്കാന തകഴി ശിവശങ്കരപ്പിള്ള പുരസ്‌കാരം: നോവൽ
ഫൊക്കാന കാരൂർ നീലകണ്ഠപ്പിള്ള പുരസ്‌കാരം: ചെറുകഥ
ഫൊക്കാന എൻ. കെ. ദേശം പുരസ്‌കാരം: കവിത
ഫൊക്കാന സുകുമാർ അഴീക്കോട് പുരസ്‌കാരം: ലേഖനം/നിരൂപണം
ഫൊക്കാന എം.എൻ. സത്യാർത്ഥി പുരസ്‌കാരം: തർജ്ജമ
രചനകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ഏപ്രിൽ 20 ആയിരിക്കും. 2022 മെയ് ഒന്നു മുതൽ പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളായിരിക്കും അവാർഡിനു പരിഗണിക്കുക. പുരസ്കാരത്തിന് പരിഗണിക്കപ്പെടേണ്ട കൃതികളുടെ മൂന്നു പ്രതികൾ താഴെ പറയുന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്.
Benny Kurian, 373 Wildrose Ave, Bergenfield, NJ 07621, USA, Phone: +1 201-951-6801.
പുരസ്കാരത്തിനായി ലഭിക്കുന്ന സാഹിത്യ കൃതികൾ മലയാളത്തിലെ പ്രഗത്ഭരായ സാഹിത്യകാരന്മാർ അടങ്ങിയ ജഡ്ജിംഗ് പാനൽ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമായിരിക്കും ജേതാക്കളെ നിർണയിക്കുകയെന്ന് എന്ന് ഗീതാ ജോര്‍ജ് കോർഡിനേറ്ററും, ബെന്നി കുര്യൻ ചെയർമാനും, സണ്ണി മറ്റമന കോ-ചെയർ ആയിട്ടുള്ള കമ്മറ്റി അറിയിച്ചു.
അവാർഡുകൾ സംബന്ധിച്ച കൂടുതകൾ വിവരങ്ങൾ അറിയുവാൻ ഫൊക്കാന വെബ് സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്: http://
Email: fokana2024literary@
Phone: +1 201-951-6801.