ഫ്രറ്റേർണിറ്റി മലപ്പുറം.
മലപ്പുറം : ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഫ്രറ്റേണിറ്റി മലപ്പുറം മണ്ഡലം കമ്മിറ്റി ഗണിതത്തിൽ ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ മലപ്പുറം കോട്ടപ്പടി വലിയവരമ്പ് ബൈപസ്സിലുള്ള ഐ എ എം എസ് കാമ്പസ്സിൽ വെച്ചാണ് ക്ലാസ്സ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 99995472480,9544463746 എന്നീ നമ്പറുകളിൽ ബന്ധപെടുക.
On Wed, 26 Jul, 2023, 7:54 pm Fraternity Malappuram Mandalam, <malappuramfraternitymandalam@ gmail.com> wrote:
പിച്ചയെടുക്കൽ സമരം സമരം നടത്തി.മലപ്പുറം :- ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം മണ്ഡലത്തിന്റെ കീഴിൽ അൺ എയ്ഡഡ് സ്കൂളുകളിൽ കനത്ത ഫീസ് നൽകി പഠിക്കേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പിച്ചയെടുക്കൽ സമരം മലപ്പുറം കുന്നുമ്മലിൽ നടത്തി. ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് മുബിൻ മലപ്പുറം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പ്ലസ് വൺ അലോട്ട്മെന്റുകൾ കഴിഞ്ഞിട്ടും മലബാറിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്നും പുറത്താവുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ, മലബാറിന് വേണ്ടത് 97 താൽക്കാലിക ബാച്ചുകളല്ല. ശാശ്വത പരിഹാരം കാണും വരെ പോരാട്ടങ്ങൾ നിർത്തില്ല എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഫഹീം പൂക്കോട്ടൂർ, ജെബിൻ, സഹൽ, നഈമ, റമീസ്, അംജദ്, അഫ്നാൻ എന്നിവർ നേതൃത്വം നൽകി.On Sun, 23 Jul, 2023, 5:53 pm Fraternity Malappuram Mandalam, <malappuramfraternitymandalam@gmail.com> wrote: മലപ്പുറം :- “മണിപ്പൂരിലെ ന്യൂനപക്ഷ വംശീയത തടയുക” എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കുന്നുമ്മലിൽ പ്രതിഷേധ പ്രകടനം നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ് വൈസ് പ്രസിഡന്റ് ഷമീമ ഷക്കീർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും ആഹ്വാനം ചെയ്തു. മലപ്പുറം മണ്ഡലം ഫ്രറ്റേണിറ്റി പ്രസിഡന്റ് മുബീൻ മലപ്പുറം അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് V.T.S ഉമർ തങ്ങൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷബീർ പി.കെ, സുജിത്ത്, തുടങ്ങിയവർ സംസാരിച്ചു. ഫഹീം പൂക്കോട്ടൂർ, തെസ്നീം, നസീഹ, ഷിറിൻ, ജെബിൻ, അൽതാഫ്,സ്വഫത് എന്നിവ പ്രോഗ്രാമിന് നേതൃത്വം വഹിച്ചു.On Tue, 13 Jun, 2023, 7:59 pm Fraternity Malappuram Mandalam, <malappuramfraternitymandalam@gmail.com> wrote: ആലത്തൂർപടി :- മലപ്പുറത്തിന് 14 പ്ലസ് വൺ ബാച്ചുകൾ എന്ന മന്ത്രി ശിവൻകുട്ടിയുടെ പ്രഖ്യാപനം മലപ്പുറത്തെ വിദ്യാർത്ഥികളെ പരിഹസിക്കുന്നതാണ് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ. വെൽഫെയർ പാർട്ടി ഫ്രറ്റേണിറ്റി മലപ്പുറം മുസിപ്പാലിറ്റി മലപ്പുറത്തെ മലബാറിലെ കുട്ടികൾക്ക് പഠിക്കാൻ സീറ്റില്ല എന്നാവശ്യപ്പെട്ട് കൊണ്ട് ആലത്തൂർപടിയിൽ നടത്തിയ പ്രതിഷേധത്തെരുവ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മലബാറും മലപ്പുറവും കാലങ്ങളായി നേരിടുന്ന നിരവധി വികസന വിവേചനങ്ങളിലൊന്നുമാത്രമാണ് വിദ്യഭ്യാസ വിവേചനമെന്നും മാറി മാറി വരുന്ന ഇടത് വലത് സർക്കാരുകൾ ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണുന്നില്ല.വിദ്യാർത്ഥിളെ പറ്റിക്കുന്ന രീതിയിൽ എല്ലാ വർഷവും നിശ്ചിത സീറ്റ് വർധനവ് കൊണ്ടുവരികയും ഇത് വിദ്യാർത്ഥികളെ കൂടുതൽ സംഘർഷങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വെൽഫെയർ പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് പി.പി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ സെക്രട്ടറി മുസ്തഫ കാളമ്പാടി സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് സദറുദ്ദീൻ, ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് മുബീൻ മലപ്പുറം, ഫ്രറ്റേണിറ്റി മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് തസ്‌നീം, റഷീദ് മാസ്റ്റർ, സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.തുമ്പത്ത് സമദ്, അസ്ഹർ പുള്ളിയിൽ, ഇർഫാൻ കുട്ടമണ്ണ, റസാഖ് സാഹിബ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം വഹിച്ചു