ബിജു ജോൺ .
ന്യൂ യോർക്ക്: ഇന്ത്യ കാത്തോലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2024 വർഷത്തെ ട്രസ്റ്റീ ബോർഡ് ചെയർമാൻ ആയി പോൽ പി ജോസിനെയും, ബോർഡ് മെമ്പറായി ഇട്ടൂപ്പ് ദേവസിയും തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് ജോസ് മലയിൽ, മുൻ സെക്രട്ടറി മേരി ഫിലിപ്പ് എന്നിവർ നേരത്തെ നടന്ന തെരഞ്ഞടുപ്പിൽ ട്രസ്റ്റീ ബോർഡ് മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫെബ്രുവരി പത്താം തിയതി ശനിയായ്ച്ച അഞ്ചുമണിക്ക് ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വച്ചായിരുന്നു മീറ്റിംഗ്.
മുൻ ചെയർമാൻ അലക്സ് തോമസ്ൻറെ അധ്യക്ഷതയിൽ കൂടിയ ട്രസ്റ്റീ ബോർഡ് യോഗത്തിൽ ബോർഡ് മെമ്പർമാരായ ജോർജുകുട്ടി, ലിജോ ജോൺ, ആന്റോ വർക്കി, ജോൺ പോൾ, ജോസ് മലയിൽ, മേരി ഫിലിപ്പ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ നാലര പതിറ്റാണ്ട് പിന്നിട്ട കാത്തലിക്ക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പുതിയതായി തെരഞ്ഞെടുക്കപെട്ട ചെയർമാൻ പോൾ പി ജോസ്, ബോർഡ് മെമ്പർമാരായ ജോസ് മലയിൽ, മേരി ഫിലിപ്പ്, ഇട്ടൂപ്പ് ദേവസി, പ്രസിഡന്റ് റോയി ആന്റണി, സെക്രട്ടറി തോമസ് പ്രകാശ്, ട്രഷറർ മാത്യു ജോസഫ്, വൈസ് പ്രസിഡന്റ് ജോസഫ് ഇഞ്ചക്കൽ, ജോയിന്റ് സെക്രട്ടറി വത്സ ജോസഫ്, കമ്മിറ്റി അംഗങ്ങളായ ലൈസി അലക്സ് ,സിസിലി പഴയംപള്ളി, ജെയിംസ് ഇളംപുരയിടത്തിൽ, ജോർജ് തോമസ് ഓഡിറ്റേഴ്‌സായി ജോഫ്രിൻ ജോസ്, ജിം ജോർജ് എന്നിവരും സോണൽ ഡയറക്ടർസും സത്യപ്രതിഞ ചെയ്‌തു അധികാരം ഏറ്റെടുത്തു. മുൻ ചെയർമാൻ അലക്സ് തോമസ് സത്യ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് അധികാര കൈമാറ്റവും നടന്നു.
മേരികുട്ടി മൈക്കിൾന്റെ പ്രാത്ഥനാഗാനത്തോടുകൂടി ആരംഭിച്ച 2024 ലെ അസോസിയേഷന്റെ പ്രവർത്തനോദ്‌ക്കാടനം പ്രസിഡന്റ് റോയി ആന്റണി അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്ക സഭയുടെ അമേരിക്ക കാനഡ രൂപതയുടെ അധ്യക്ഷൻ റൈറ്റ് റെവ. ഡോക്ടർ ഫിലിപ്പോസ് മാർ സ്‌റ്റേഫനോസ് മെത്രാപോലിത്ത ഉത്കടനകർമ്മം നിർവഹിച്ചു. സീറോ മലബാർ സെന്റ് മേരീസ് ചർച്ച അസിസ്റ്റന്റ് വികാർ റെവ. ഫാദർ ജോബിൻ, റെവ. ഫാദർ സിയാ തോമസ്, റെവ. ഫാദർ ബിജിൽ, അസോസിയേഷന്റെ ലൈഫ് മെമ്പറും റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററുമായ ഹോണോറബിൾ ഡോ. ആനി പോൾ, ചെയർമാൻ പോൾ പി ജോസ്, മുൻ പ്രസിഡന്റ് ജോസ് മലയിൽ, മുൻ ചെയർമാൻ അലക്സ് തോമസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി തോമസ് പ്രകാശ് സ്വാഗതവും ട്രഷറർ മാത്യു ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു. തുടർന്നു നടന്ന കലാപരിപാടികൾ ചടങ്ങിനു മാറ്റുകൂട്ടി. പ്രോഗ്രാം കോർഡിനേറ്റർസ് ആയി ജോൺ കെ ജോർജ്, ജോർജ് തോമസ് എന്നിവരും എം സി മാരായി സ്വപ്‍ന മലയിലും, സ്റ്റെഫിനി ജോസഫ് പ്രവർത്തിച്ചു. ട്രസ്റ്റീ ബോര്ഡിൽനിന്നു വിരമിക്കുന്ന ചെയർമാൻ അലക്സ് തോമസ്, ജോഫ്രിൻ ജോസ്, ജോർജ് കൊട്ടാരം എന്നിവർക്ക് നന്ദിയും പ്രകാശിപ്പിച്ചു.
1979 ൽ രൂപം കൊണ്ട ഇന്ത്യ കാത്തോലിക് അസോസിയേഷൻ, സിറോ മലബാർ സഭയും സിറോ മലങ്കര സഭയും ലാറ്റിൻ സഭയിലയും വിശ്യാസികളേ ഒരേ കുടകീഴിൽ അണി നിരത്തികൊണ്ടു അവരുടെ വിശ്വാസം വളർത്തി വരും തലമുറക്ക് വിശ്വാസം പകർന്നു നൽകികൊണ്ട്, കലാകാലങ്ങളായി വരുന്ന നേതൃത്വം അമേരിക്കയിലും ഇന്ത്യയിലും അർഹരായവരെ കണ്ടെത്തി അവർക്കു വേണ്ട സഹായങ്ങൾ നൽകികൊണ്ട് കഴിഞ്ഞ 45 വർഷമായിട്ടു ഇന്ത്യ കാത്തോലിക് അസോസിയേഷൻ ശക്തമായ പ്രവർത്തനം കാഴ്ചവച്ചുകൊണ്ടു മുൻപോട്ടു പോയികൊണ്ടീരിക്കുകയാണ്. റോയി ആന്റണിയുടെയും തോമസ് പ്രകാശിൻറ്റേയും മാത്യു ജോസഫിന്റെയും നേതൃത്വത്തിലുള്ള ശക്തമായ കമ്മിറ്റിയാണ് 2024 തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2019 ൽ പ്രസിഡന്റ് പോൾ ജോസ് സെക്രട്ടറി ആന്റോ വർക്കി ട്രെഷറർ ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആയിരുന്നു പ്രവർത്തിച്ചിരുന്നത്.
മുൻ പ്രെസിഡന്റുമാരായ കെ ജെ ഗ്രിഗറി, ലീല മാരേട്ട്, മേരി ഫിലിപ്പ്, ജോൺ കെ ജോർജ്, ജോഫ്രിൻ ജോസ്, ലിജോ ജോൺ, ആന്റോ വർക്കി, ജോസ് മലയിൽ മുൻ ചെയർമാൻ അലക്സ് തോമസ്, ജോർജുകുട്ടി എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി. ന്യൂയോർക്കിലെ വിവിധ അസോസിയേഷന്റെ നേതാക്കളും സന്നിഹിതരായിരുന്നു. ഡിന്നറോടുകൂടി പരിപാടികൾ സമാപിച്ചു.