Thursday, December 26, 2024
HomeKeralaനർമ്മത്തിൽ കോർത്തെടുത്ത അസ്ഥിക്ക് പിടിച്ച പ്രണയ കഥ ഫൈസൽ ഹുസൈൻ ചിത്രം കട്ടപ്പാടത്തെ മാന്ത്രികൻ റിലീസിന്...

നർമ്മത്തിൽ കോർത്തെടുത്ത അസ്ഥിക്ക് പിടിച്ച പ്രണയ കഥ ഫൈസൽ ഹുസൈൻ ചിത്രം കട്ടപ്പാടത്തെ മാന്ത്രികൻ റിലീസിന് തെയ്യാറാവുന്നു.

ഫൈസൽ ഹുസൈൻ .

എറണാകുളം :- ഏറെ പ്രതീക്ഷയോടെ സിനിമ ആസ്വാദകർ കാത്തിരിക്കുന്ന സിനിമ “കട്ടപ്പാടത്തെ മാന്ത്രികൻ റിലീസിന് തയ്യാറാവുന്നു.
മിനിസ്ക്രീനിൽ നിന്ന്  മലയാള സിനിമയിൽ ശ്രദ്ധേയനായി മാറിയ പ്രേക്ഷകരുടെ ഇഷ്ട്ട താരം വിനോദ് കോവൂരിന്റെ ശക്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്ന് സിനിമ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന “കട്ടപ്പാടത്തെ മാന്ത്രികൻ” സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും ഫൈസൽ ഹുസൈൻ ആണ്.ഫൈസൽ ഹുസൈൻ നേരത്തെ ഒരുക്കിയ ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും മേക്കിങ്ങ് കൊണ്ടും വിഷയത്തിന്റെ പ്രസക്തി കൊണ്ടും കയ്യടി നേടിയിരുന്നു.

ശിവജി ഗുരുവായൂർ,സുമിത്ത് എം.ബി, നീമ മാത്യു, ഷുക്കൂർ വക്കീൽ,പ്രിയ ശ്രീജിത്ത്, വിജയൻ കാരന്തൂർ, സുരേഷ് കനവ്, വിഷ്ണു കൊയിലാണ്ടി, സന്തോഷ് തലശ്ശേരി,നിവിൻ, തേജസ്, നിഹാരിക റോസ് ,സലാം ലെൻസ് വ്യൂ,സ്വലാഹു റഹ്മാൻ ,നജീബ് അൽ അമാന,രാജശേഖർ, ജിഷ്ണു,നാസർ ചെമ്മട്ട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ നിർമ്മാണം അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ്.

വെബ് സീരിയസ്സുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ സുമിത്ത് എം.ബിക്ക് വഴിത്തിരിവ് ആകുന്ന മികച്ച കഥാപാത്രമാണ് സംവിധായകൻ ഫൈസൽ ഹുസൈൻ ചിത്രത്തിൽ സമ്മാനിച്ചിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

ബെഞ്ചിൽ താളമിട്ട് വൈറലായ വയനാട് കാട്ടികുളത്തെ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന രീതിയിൽ കട്ടപ്പാടത്തെ മാന്ത്രികൻ   നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നു. അഭിജിത്തിനൊപ്പം വൈറൽ വീഡിയോയിൽ ഉണ്ടായിരുന്ന അഞ്ചന ടീച്ചർ ചിത്രത്തിൽഅതി മനോഹരമായ ഒരു ഗാനവും ആലപിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീൽ വീഡിയോ ലോകത്ത് ഏറ്റവും കൂടുതൽ കാഴ്ചക്കാർ കണ്ട റെക്കോർഡ് നേട്ടം കൈവരിച്ച ഫ്രീ സ്റ്റൈൽ  ഫുട്ബോളർ മുഹമ്മദ് റിസ്‌വാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കട്ടപ്പാടത്തെ മാന്ത്രികൻ.സോഷ്യൽ മീഡിയ ഇൻഫുളൻസർ ഫാറൂഖ് മലപ്പുറവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

2024 ഏപ്രിൽ മാസം ചിത്രം പ്രേക്ഷകരിൽ  എത്തും. സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ് .വി.പി.ശ്രീകാന്ത് നായരും,നെവിൻ ജോർജ്ജും വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവ്വഹിക്കുന്നു. സലാം ലെൻസ് വ്യൂ വാണ് ചിത്രത്തിന്റെ പ്രോജക്റ്റ് കോഡിനേറ്റർ .അസോസിയേറ്റ് ക്യാമറ അനിൽ ജനനി. പി ആർ ഒ സുഹാസ് ലാംഡ.
മേക്കപ്പ് അനീഷ് പാലോട്, അബ്ദുള്ള കോയ.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments