Saturday, May 18, 2024
HomeKeralaസ്കൂൾ വാർഷികത്തിലെ സാഹിത്യപ്രതിഭകൾ.

സ്കൂൾ വാർഷികത്തിലെ സാഹിത്യപ്രതിഭകൾ.

കാരൂർ സോമൻ.

മാവേലിക്കര :  താമരക്കുളം ചത്തിയറ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അറുപത്തിയെട്ടാം വാർഷികാഘോഷം വിപുലമായ കലാപരിപാടികളോടെ ഫെബ്രുവരി 1, 2024 ന് ആഘോഷിച്ചു.  ശ്രീ.എസ്.ഹരികുമാർ (പി.ടി.എ പ്രസിഡന്റ്) അദ്ധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയും ശ്രീ.കെ.എൻ.അശോക് കുമാർ (പ്രിൻസിപ്പാൾ) സ്വാഗതവും റിപ്പോർട്ട് അവതരണവും നടത്തി.  ശ്രീ.വി.എം.രാജ്മോഹൻ (ബാലസാഹിത്യകാരൻ, പാഠപുസ്തക സമിതിയംഗം) സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

അവാർഡ് ജേതാക്കൾക്ക്    അവാർഡ് വിതരണ൦  ശ്രീ.കെ.എൻ.ഗോപാലകൃഷ്ണൻ (സ്കൂൾ മാനേജർ) നിർവഹിച്ചു.  ദീർഘകാലം ഉദാത്തമായ സേവനം ചെയ്ത് സ്കൂളിൽ നിന്ന് വിരമിക്കുന്ന ശ്രീമതി എസ്.റാണി ടീച്ചർക്ക് ശ്രീമതി എ.കെ.ബബിത (ഹെഡ് മിസ്ട്രസ്സ്). സ്കൂൾ സ്റ്റാഫ് അസോസിയേഷന്റെ ഉപഹാര സമർപ്പണം നടത്തി. ശ്രീ.കെ.എൻ.കൃഷ്ണകുമാർ (മാനേജ്‌മന്റ് പ്രതിനിധി), എം.രവീന്ദ്രന്പിള്ള (റിട്ട.പ്രിൻസിപ്പാൾ), വി.എച്ച്.എസ്.എസ്.ചത്തിയറ), ശ്രീമതി എം.എസ്.അമ്പിളി (പ്രിൻസിപ്പാൾ, ഹയർ സെക്കന്ററി), ശ്രീമതി.സാജിത (ഹെഡ് മിസ്ട്രസ്സ്, ഗവ.എൽ.പി.എസ്.ചത്തിയറ), ശ്രീ.എ.ജി.മഞ്‌ജുനാഥ്‌ (റിട്ട.ടീച്ചർ, വി.എച്ച്.എസ് .എസ്.ചത്തിയറ), ശ്രീമതി വി.ലക്ഷ്മി (ടീച്ചർ,വി.എച്ച്.എസ്.എസ്. ചത്തിയറ), ശ്രീമതി ബി.സിന്ധു (ടീച്ചർ,വി.എച്ച് .എസ്.എസ്ചത്തിയറ), ശ്രീ.എ.സലാം (പ്രസിഡന്റ്, പൂർവ്വ വിദ്യാർത്ഥി സംഘടന), ശ്രീ.വി.രാമചന്ദ്രക്കുറുപ്പ് (ടീച്ചർ, വി.എച്ച്.എസ്.എസ്.ചത്തിയറ), ശ്രീമതി ബീഗം കെ.രഹ്‌ന (ടീച്ചർ,വി.എച്ച്.എസ്,എസ്.ചത്തിയറ), ശ്രീ.ആർ.ശിവപ്രകാശ് (ടീച്ചർ.വി.എച്ച്.എസ്.എസ്.ചത്തിയറ), ശ്രീ.എസ്. സുജിത്കുമാർ (ക്ലർക്ക്, വി.എച്ച്.എസ്.എസ്.ചത്തിയറ) തുടങ്ങിയവർ ആശംസകൾ നേർന്നു. മറുപടി പ്രസംഗം ശ്രീമതി എസ്.റാണിയും കൃതജ്ഞത ശ്രീമതി.എസ്.അമ്പിളി (സ്റ്റാഫ് സെക്രട്ടറി) യും നടത്തി.

വാർഷികാഘോഷത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമൻ എല്ലാ വർഷവും കുട്ടികൾക്കായി ഏർപ്പെടുത്തിയ സാഹിത്യപ്രതിഭാപുരസ്കാരങ്ങൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. കഥ – ആശിഷ് (Plus One Science), കവിത-ആശിഷ് (Plus One Science), ഉപന്യാസം-ആര്യനന്ദ (VHSE 1st Year).

ആറുപതിറ്റാണ്ടുകാലമായി താമരക്കുളത്തിന്റെ അഭിമാനമായി വിദ്യാഭ്യാസ – കലാ സാഹിത്യ ശാസ്ത്ര കായിക സാമൂഹിക രംഗങ്ങളിൽ ഉന്നത നിലവാരം നിലനിർത്തിപോകുന്ന സ്കൂൾ കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും, ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകളിൽ തിളക്കമാർന്ന വിജയവും കൈവരിച്ചു. സംസ്ഥാനതലത്തിൽ കായിക മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പിലും, കലാ-ശാസ്ത്ര -ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയ – ഐ.ടി – ജീവകാരുണ്യ പ്രവർത്തന മേഖലകളിലെല്ലാം അപൂർവമായ നേട്ടങ്ങളാണ് കൈവരിച്ചത്.

ജില്ലാ-സംസ്ഥാനതല കലോത്സവത്തിൽ കുട്ടികൾ അവതരിപ്പിച്ച തിരുവാതിര,
മോണോആക്ട്, ലളിതഗാനം, നാടകം തുടങ്ങിയ കലാപരിപാടികളും അവതരിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments