ജോൺസൺ ചെറിയാൻ.
ഇന്ത്യയുടെ ജനാധിപത്യ സംരക്ഷണം ന്യൂനപക്ഷങ്ങളുടെ മാത്രം ചുമതലയാണെന്ന രീതിയിൽ തെറ്റായ സന്ദേശം കൈമാറ്റം ചെയ്യപെടുന്നുണ്ടെന്നും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ഏതൊരു നീക്കത്തെയും പ്രതിരോധിക്കേണ്ടത് ഇന്ത്യൻ പൗരന്റെ കടമയാണെന്നും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) റിയാദ് ഘടകം. റിപ്പബ്ലിക് ദിന സൗഹാർദ്ദ സംഗമത്തിലായിരുന്നു ആഹ്വാനം ചെയ്തത്. തൊട്ടുകൂടായ്‌മ നിയമം മൂലം നിരോധിക്കപ്പെടേണ്ടി വന്ന ദൗർഭാഗ്യകരമായ ചരിത്രമുള്ള നാടാണ് നമ്മുടേത്.