ജോൺസൺ ചെറിയാൻ.
കൊല്ലം ഇപ്പോൾ കലക്കുകയാണ്. കാരണം മറ്റൊന്നുമല്ല, പൊടിപൊടിക്കുന്ന മത്സരം തന്നെ! ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവ വേദിയ്ക്കാണ് കൊല്ലം സാക്ഷ്യം വഹിക്കുന്നത്. തിരിഞ്ഞൊന്ന് നോക്കുമ്പോൾ എല്ലാവരുടെയും ജീവിതത്തിലെ മനോഹരകാലങ്ങളിൽ ഒന്നുതന്നെയാണ് സ്കൂൾ കലോത്സവ ദിവസങ്ങൾ. പുസ്തകത്തിനും പഠനത്തിനും പരീക്ഷകൾക്കും വിട നൽകി പാട്ടും നൃത്തവും ചിരിയും സമ്മാനങ്ങളും ചിലർക്ക് അല്പം പരിഭവത്തിന്റെ കണ്ണീരും നൽകി മടങ്ങുന്ന ആഘോഷ രാവ്. കേരളക്കര മുഴുവൻ കൊല്ലത്തിന്റെ മണ്ണിലേക്ക് കൺതുറക്കുമ്പോൾ കലോത്സവവേദിയിലെ കാണാകാഴ്ചകളിലേക്ക് നമുക്കൊന്ന് പോകാം.