ജോൺസൺ ചെറിയാൻ.
സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ലൈബീരിയന്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച് നാവികസേന. 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരാണ് കപ്പലിലുണ്ടായിരുന്നത്. നിലവില്‍ കപ്പല്‍ നാവികസേനയുടെ നിയന്ത്രണത്തിലായി. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ ആണ് ദൗത്യം വിജയിപ്പിച്ചത്. കമാന്‍ഡോകളുടെ മുന്നറിയിപ്പില്‍ കടല്‍ക്കൊള്ളക്കാര്‍ പിന്‍വാങ്ങിയതായി നാവികസേന അറിയിച്ചു.