ലൈൻസ്.
ചിക്കാഗോ: ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ മിഷൻ ലീഗ് കുട്ടികൾ ക്രിസ്തുമസ് വ്യത്യസ്ത അനുഭവമാക്കി മാറ്റി. മാതാവിന്റെ തിരുനാൾ ദിവസം ദേവാലയത്തിൽ കുട്ടികൾ വിവിധ സമ്മാനങ്ങൾ കാഴ്ചയായി സമർപ്പിക്കുകയും ക്രിസ്തുമസ് ദിനത്തിൽ ക്രിസ്തുമസ് ട്രീയിൽ ആ സമ്മാനങ്ങൾ ഒരുക്കുകയും ചെയ്തു. ഈ സമ്മാനങ്ങളും വീടുകളിൽ നിന്നും കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന വിവിധ പലഹാരങ്ങളും ക്രിസ്തുമസ് രാവിൽ ദേവാലയത്തിൽ വന്നവർക്കായി വില്പനയ്ക്ക് വച്ച് ഇതിൽ നിന്നും സമാഹരിച്ച തുക കോട്ടയം അതിരൂപതാ മിഷനറി സൊസൈറ്റി ഏറ്റെടുത്തുനടത്തുന്ന പഞ്ചാബ് മിഷനിലെ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി നൽകാൻ അസി. വികാരി റവ. ഫാ. ബിൻസ് ചേത്തലിലിന് കൈമാറുകയും ചെയ്തു ഈ നല്ല സംരംഭത്തിന് മിഷൻ ലീഗ് പ്രസിഡന്റ് ജോയൽ ചെള്ളക്കണ്ടത്തിൽ, വൈസ് പ്രസിഡന്റ് മൈക്കിൾ മാണിപറമ്പിൽ, സെക്രട്ടറി ഹാന ഓട്ടപ്പള്ളിൽ, ട്രഷറർ അനീറ്റ നന്തികാട്ട്, കോർഡിനേറ്റർ മാരായ ആൻസി ചേലയ്ക്കൽ, സുജ ഇത്തിത്തറ എന്നിവർ നേതൃത്വം നൽകി.