ജോൺസൺ ചെറിയാൻ.
കാണാതായ പ്രശസ്ത മോഡൽ ദിവ്യ പഹൂജ കൊല്ലപ്പെട്ടെന്ന് പൊലീസ്. സുഹൃത്ത് അഭിജിത്ത് സിംഗ് ഗുരുഗ്രാമിലെ ഹോട്ടലിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. കൊലപാതക ശേഷം മൃതദേഹം സഹായികളോടൊപ്പം മുറിയിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോകുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ മൃതദേഹവും പ്രതികളേയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.