Sunday, December 22, 2024
HomeAmericaഇ-മലയാളി കഥാമത്സരം: ഒന്നാം സമ്മാനം സബീന എം. സാലി, കണ്ണൻ എസ് നായർ പങ്കിട്ടു.

ഇ-മലയാളി കഥാമത്സരം: ഒന്നാം സമ്മാനം സബീന എം. സാലി, കണ്ണൻ എസ് നായർ പങ്കിട്ടു.

ജോയിച്ചന്‍ പുതുക്കുളം.

ഇ- മലയാളിയുടെ മൂന്നാമത് ആഗോള  കഥാമത്സരത്തിൽ  ഒന്നാം സമ്മാനം   രണ്ടുപേർക്ക്. ലെസ്ബിയൻ കിളികൾ എന്ന കഥക്ക് സബീന എം സാലി, അർഥം എന്ന കഥക്ക് കണ്ണൻ എസ്  നായർ (അംബിക കണ്ണൻ ബായ്)  എന്നിവരാണ് സമ്മാനതുക 50,000 രൂപ  പങ്കിട്ടത്.

ജോസഫ് ഏബ്രഹാമിനു   സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. (15,000 രൂപ)

അഞ്ചു രണ്ടാം സമ്മാനങ്ങൾ (10,000 രൂപ വീതം)
1. ഉറുവാടി ഏടത്തി
വിമിത പ്രദീപ്
2. പാവ
ലക്ഷ്മി എസ്  ദേവി
3. കാവ് തീണ്ടലുകളും ലിമിറ്റിങ് ബിലീവ്സും
ചിത്ര സുരേന്ദ്രൻ
4. കറുത്ത മറുക്
സ്വാതികൃഷ്‌ണ
5. കാത്തിരിപ്പ് വിധിക്കപെട്ടവൾ
പി ആർ കെ ചേനം

ജൂറി അവാർഡുകൾ
മഹാകവി കുവെമ്പു രാസ്തേ
രമ  പിഷാരടി
മനുഷ്യമേഘങ്ങൾ
ജോൺ  വേറ്റം
ഒഴിഞ്ഞ കിളിക്കൂട്
ജെസ്സി ജിജി
ലാളനം
അബ്ദുൽ പുന്നയൂർക്കുളം
ഉറവയിലേക്കൊരു ഒഴുക്ക്
സനൂബ്  ശശിധരൻ
ഒരു വാൾസ്ട്രീറ്റ്  വൈറസ്
അനീഷ് ചാക്കോ
വിതച്ചതേ കൊയ്യൂ
രാജൻ കിണറ്റിൻകര
ഇഹസംസാരേ ബഹുദുസ്താരേ…
സിംപിൾ ചന്ദ്രൻ
അഴുക്കുചാലിനരികെ
മായാദത്ത്
പ്ലാസ്റ്റിക് സ്‌പൂൺ
ബാബു പാറക്കൽ
സൂര്യപ്പക്ഷി
സാംജീവ്
മാംഗല്യം തന്തുനാനേന
ജ്യോതിലക്ഷ്മി നമ്പ്യാർ
നോവായി
ചിഞ്ചു തോമസ്

ഇരുനൂറിൽപ്പരം രചനകൾ വിലയിരുത്തിയാണ് സമ്മാനം നിശ്ചയിച്ചത്.  ഗുണനിലവാരമുള്ള ഒട്ടേറെ കഥകൾ ലഭിക്കുകയുണ്ടായി. അവയിൽ മികച്ചതെന്ന് ജൂറി തീരുമാനിച്ചതാണ് സമ്മാനാര്ഹമായവ.

ജഡ്ജിങ് കമ്മറ്റി വളരെ നിക്ഷപക്ഷമായ വിലയിരുത്തലുകൾ നടത്തിയാണ്  ഈ തീരുമാനത്തിലെത്തിയത് . അത് വീണ്ടും  പത്രാധിപസമിതി പരിശോധിച്ചു.

കഥാമത്സരത്തിൽ പങ്കെടുത്ത എല്ലാ എഴുത്തുകാർക്കും  നന്ദി. ജൂറി എല്ലാ കഥകളും വിലയിരുത്തിയാണ് സമ്മാനം തീരുമാനയിച്ചതെങ്കിലും  അവ എല്ലാം ഇ-മലയാളി വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാൻ  ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞില്ല. അടുത്ത തവണ മുതൽ അങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കും.

അടുത്ത മത്സരത്തിലേക്കുള്ള സൃഷ്ടികൾ ജൂലൈ ഒന്ന് മുതൽ സ്വീകരിക്കും.

സസ്നേഹം
ഇ-മലയാളി പത്രാധിപസമിതി.

സബീന എം സാലി

എറണാകുളം ജില്ലയിലെ വൈറ്റിലയിൽ പരേതനായ  ജനാബ് മുഹമ്മദ് കുഞ്ഞിന്റെയും സുബൈദ ബീവിയുടേയും മകൾ.  റിയാദിലെ മിനിസ്ട്രി ഹോസ്പിറ്റലിൽ   ഫാർമസിസ്റ്റ് ആയി ജോലി ചെയ്തു വരുന്നു. ഭർത്താവ് മുഹമ്മദ് സാലി. മക്കൾ  ബിലാൽ ആസിയ.
പുസ്തകങ്ങൾ: നോവൽ:  1.തണൽപ്പെയ്ത്ത്;   2.ലേഡീ  ലാവണ്ടർ
കഥാ സമാഹാരങ്ങൾ:  1.കന്യാവിനോദം; 2. രാത്രിവേര്‌; 3. ഒരു മഴൈ നാളിൽ (തമിഴ്പ്പതിപ്പ്)
കവിതാസമാഹാരങ്ങൾ: 1.വാക്കിനുള്ളിലെ ദൈവം; 2. ബാഗ്ദാദിലെ  പനിനീർപ്പൂക്കൾ; 3.പ്രണയമേ കലഹമേ
ഓർമ്മക്കുറിപ്പുകൾ: 1. ഗന്ധദ്വീപുകളുടെ പാറാവുകാരി; 2. വെയിൽ വഴികളിലെ ശലഭസഞ്ചാരങ്ങൾ
വിവർത്തനം: ഒറ്റയിതൾ വസന്തം (അറബ് കഥകളുടെ മലയാള പരിഭാഷ)

തണൽപ്പെയ്ത്ത് എന്ന നോവൽ സഫിയ എന്ന പേരിൽ സിനിമയാകുമ്പോൾ അതിന്റെ തിരക്കഥ നിർവ്വഹിച്ചു.  ഒച്ച എന്ന സിനിമയിൽ രണ്ട് ഗാനങ്ങൾ രചിച്ചു. കൂടാതെ ഏതാനും ആൽബം സോങ്ങുകളും ചെയ്തിട്ടുണ്ട്.

അവാർഡുകൾ:  ടി വി കൊച്ചുബാവ കഥാപുരസ്കാരം, കെ സി പിള്ള സ്മാരക കഥാപുരസ്കാരം, ഖത്തർ സംസ്കൃതി  സി വി ശ്രീരാമൻ കഥാ പുരസ്കാരം, ദുബൈ  പ്രവാസി ബുക് ട്രസ്റ്റ് അവാർഡ്,

യു എ ഇ എക്‌സ്‌ചേഞ്ച് ചിരന്തന കഥാപുരസ്കാരം, നന്മ സി വി ശ്രീരാമൻ കഥാ പുരസ്കാരം.

കണ്ണൻ എസ് നായർ തൂലിക നാമം: അംബിക കണ്ണൻ ബായ്

തിരുവനന്തപുരം കല്ലറ സ്വദേശി.
എഴുത്തും യാത്രയും സിനിമയും പാഷൻ.

ജോസഫ് എബ്രഹാം
സുല്‍ത്താന്‍ ബത്തേരി സ്വദേശി, ഇപ്പോള്‍ അമേരിക്കയിലെ മേരിലാണ്ട് സ്റ്റേറ്റില്‍ സ്ഥിരതാമസം. കഥകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും, യൂടുബില്‍ ഓഡിയോ ബുക്കായി അവതരിപ്പിക്കുകയും
ചെയ്യുന്നു. youtube.com/@josephabraham71
ഇ-മലയാളി കഥാമത്സരത്തിൽ രണ്ട് വട്ടവും സമ്മാനം നേടി.

വിമിത പ്രദീപ്
കണ്ണൂർ സ്വദേശി
നിലവിൽ ദുബൈയിൽ ജോലി ചെയുന്നു.

ലക്ഷ്മി എസ് ദേവി
തിരുവനന്തപുരം സ്വദേശി.
2017 ൽ നിലാവിനെന്താഴം എന്ന കഥാ സമാഹാരം പ്രസിദ്ധീകരിച്ചു. .തിരുവനന്തപുരം ആകാശവാണിയിൽ അവതാരകയാണ്.

ചിത്ര സുരേന്ദ്രൻ വേലിക്കകം
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി. ഇപ്പോൾ കോ യമ്പത്തൂരിൽ  ഇന്റേണൽ  ഓഡിറ്റർ ആയി ജോലി ചെ യ്യുന്നു

സ്വാതികൃഷ്ണ ആർ.
ഗവേഷക
യൂണിവേഴ്‌സിറ്റി  കോളേജ്, തിരുവനന്തപുരം

പിയാര്‍കെ ചേനം

തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പിനടുത്ത് ചേനത്തു ജനനം.  പരിസ്ഥിതിപ്രവര്‍ത്തകന്‍. ക്രിമിനല്‍ ജൂഡിഷ്യറിയില്‍ ക്ലര്‍ക്കായി ഔദ്യോഗികജീവിതത്തില്‍ പ്രവേശിച്ചു. 2020 ൽ  ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് കോടതിയ്ല്‍ നിന്നും സൂപ്രണ്ടായി വിരമിച്ചു. ഇപ്പോള്‍ സാംസ്‌കാരിക-സാഹിത്യപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

രമ പിഷാരടി
പ്രശസ്ത കഥകളി നടനായിരുന്ന മാങ്ങാനം  രാമപ്പിഷാരടിയുടെയും ഗവണ്മെന്റിന്റ് സ്കൂൾ അദ്ധ്യാപികയായിരുന്ന എറണാകുളം വടക്കൻ പറവൂർ, പെരുവാരത്ത് കമല പിഷാരസ്യാരുടെയും മകളായി കോട്ടയത്ത് ജനനം.
നക്ഷത്രങ്ങളുടെ കവിത, അർദ്ധനാരീശ്വരം,.സൂര്യകാന്തം,  കുചേലഹൃദയം, കവിതയിൽ നിന്ന് കൈതൊട്ടെടുത്തിടാം, ശരത്കാലം, അതിജീവിത, ഗൂഢം എന്നിങ്ങനെ  9 കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കവിതയിലും ചില കഥാമൽസരങ്ങളിലും കേരളത്തിലും ഇന്ത്യയിലുമായി നിരവധി പുരസ്കാരങ്ങൾ  ലഭിച്ചിട്ടുണ്ട്.

വെയിൽമഴക്കഥകൾ എന്ന സെൽഫ് എഡിറ്റഡ് പ്രവാസി കഥ സമാഹാരം  പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി  മലയാളം, ഇംഗ്ലീഷ് സമാഹാരങ്ങളിൽ  കഥയും കവിതയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും, ഗ്ലോബൽ മീഡിയയിലും കൃതികൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.

അക്ഷരസ്ത്രീ (ദി ലിറ്റററി വുമൺ) നോവൽ മൽസരത്തിൽ പ്രൈസ് ലഭിച്ചിട്ടുണ്ട് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ‘അമ്മുവിൻ്റെ ഭൂമി’ എന്ന ബാലസാഹിത്യനോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

ദേശീയ സംഘടനയായ ക്രിയേറ്റിവ് വിമൻ്റെ വൈസ് പ്രസിഡൻ്റും,  സർഗ്ഗ  ഇ-മാഗസിൻ്റെ പ്രധാന എഡിറ്ററുമാണ്. ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.

ജോണ്‍ വേറ്റം

സ്വദേശം അടൂര്‍. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ സേവനം. 1973 മുതല്‍ ന്യുയോര്‍ക്കില്‍ താമസം.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്, ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റി എന്നീ വകുപ്പുകളില്‍ സേവനം. .
നടനും നടകസംവിധായകാനും ഗാനരചയിതാവുമാണ്. ആകാശവാണിക്കുവേണ്ടി ലളിതഗാനങ്ങള്‍ രചിച്ചു
ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, ന്യൂയോര്‍ക്കിലും നാടകങ്ങള്‍ അവരിപ്പിച്ചു. ഇന്ത്യയിലും ന്യൂയോര്‍ക്കിലുമുള്ള സാഹിത്യ സംസ്കാരികസംഘടനകളിലും ഭദ്രാസന കൌണ്‍സിലുകളിലും പ്രവര്‍ത്തിച്ചു.
അഭിനയത്തിനും നാടകസംവിധാനത്തിനും സമ്മാനങ്ങളും, സാഹിത്യ, സംസ്കാരികസംഘടകളുടെ ആംഗീകാരങ്ങളും കിട്ടി.
‘ഇ-മലയാളിയുടെ’ സമഗ്രസംഭാവനക്കുള്ള അവാര്‍ഡ് ലഭിച്ചു.
1962-ല്‍, അഖിലബോംബെ അടിസ്ഥാനത്തില്‍ ചെമ്പൂര്‍ മലയാളിസമാജം നടത്തിയ കഥാമത്സരത്തില്‍ ഒന്നാംസമ്മാനം കിട്ടി. എട്ട് പുസ്തകങ്ങളും ഒരു ഗാനസമാഹരവും പ്രസിദ്ധീകരിച്ചു.

ജെസ്സി ജിജി
കുടുംബത്തോടൊപ്പം ഫ്‌ലോറിഡയിൽ താമസം. VA ഹോസ്പിറ്റലിൽ Nursing Educator ആയി ജോലി ചെയ്യുന്നു . സ്വദേശം പമ്പാവാലിയിലെ തുലാപ്പള്ളിയിൽ

അബ്ദുൾ പുന്നയൂർക്കുളം

പുന്നയൂർക്കുളത്ത് ജനനം. 1980 മുതൽ   യു.എസ്.എയിൽ. സോഷ്യൽ വർക്കറായി  2015-ൽ വിരമിച്ചു.
സാഹിത്യ രംഗത്ത്   ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
പുസ്തകങ്ങൾ: മീൻകാരൻ ബാപ്പ, സ്നേഹസൂചി (മലയാള കവിതകൾ).
എളാപ്പ: മലയാളം ചെറുകഥകൾ, രണ്ടാം പതിപ്പ്, ഡിസി ബുക്സ്.
Bouquet of Emotions (English poems, Amazon). Catching the Dream (English Short stories, Amazon).

അനീഷ് ചാക്കോ
ടെക്സാസിലെ ലബ്ബക്കിൽ താമസിക്കുന്നു.
ഇ-മലയാളി കഥാമത്സരത്തിൽ നേരത്തെ സമ്മാനം നേടിയിട്ടുണ്ട്

രാജൻ കിണറ്റിങ്കര
ജനനം പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിർത്തിഗ്രാമം  മലമക്കാവിൽ . മുംബൈയിൽ  ബിർള  ഗ്രൂപ്പ്സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

പുസ്തകങ്ങൾ: (1) ശ്രീകൃഷ്ണ പാദങ്ങളിൽ, (2) കാലഭേദങ്ങൾ (കവിതാ സമാഹാരം), (3) പെയ്തൊഴിയാത്ത ഓർമ്മകൾ (ലേഖനങ്ങൾ),
ആദ്യ നോവൽ  അവസാനമിനുക്കു പണിയിലാണ്
ഒട്ടേറെ അവാർഡുകൾ ലഭിച്ചു.

പല സംഗീത ആല്ബങ്ങൾക്കും ഗാനങ്ങൾ  എഴുതി.

സനൂബ് ശശീധരൻ
രണ്ട് പതിറ്റാണ്ടോളമായി മാധ്യമപ്രവർത്തകൻ. ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വൺ ടിവി, ദി ഐഡം എന്നീ മാധ്യമസ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചു. ഇപ്പോൾ ദി ഫോർത്ത് ന്യൂസ് ചാനലിൻറെ ഡൽഹി സ്പെഷ്യൽ കറസ്പോണ്ടൻറ്. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശി. മികച്ച  ഡോക്യുമെൻററിക്കുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ  സംസ്ഥാന അവാർഡ്, ലാഡ്ലി മീഡിയ അവാർഡ് ഫോർ ജെൻഡർ സെൻസിറ്റിവിറ്റി, മികച്ച അന്വേഷണാത്മക പരിസ്ഥിതി റിപ്പോർട്ടറിനുള്ള എ വി അച്യുതവാര്യർ അവാർഡ് എന്നിവ നേടി. എഴുത്തിനൊപ്പം പെയിൻറിങും യാത്രകളും ഇഷ്ടമേഖലകൾ

സിംപിൾ ചന്ദ്രൻ
വീട് കോട്ടയം, ജോലി റബ്ബർ ബോർഡിൽ.
ഓൺലൈനിലും അല്ലാത്തതുമായ പ്രസിദ്ധീകരണങ്ങളിലും മുഖപുസ്തകത്തിലുമൊക്കെ കഥകളും കവിതകളുമായി സാന്നിദ്ധ്യമറിയിച്ചു കൊണ്ടിരിക്കുന്നു.

മായാദത്ത്
തളിപ്പറമ്പാണ് സ്വദേശം.  25   വർഷങ്ങളായി മുംബൈയിലെ ഭാഭാ ആറ്റോമിക് റീസേർച്ച് സെന്ററിൽ (BARC) ജോലി ചെയ്യുന്നു.

ചെറുകഥകളും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. പ്രവാസി എഴുത്തുകാർ പ്രസിദ്ധീകരിച്ച ‘കാലം ദേശം, കവിത’ എന്ന കവിതാ ആന്തോളജിയിലും, ക്രീയേറ്റീവ് വിമെൻ പ്രസിദ്ധീകരിച്ച ‘കഥയ മമ’ എന്ന കഥാ ആന്തോളജിയിലും ‘കാവ്യം സുഗേയം’ എന്ന കവിതാ ആന്തോളജിയിലും പേപ്പർ പബ്ലിക്കയുടെ ‘കം തകം’ എന്ന കവിതാ ആന്തോളജിയിലും പങ്കാളിയായി. ‘മഞ്ഞുപാടത്തിലെ വില്ലോമരങ്ങൾ’ ആദ്യ ചെറുകഥാസമാഹാരമാണ്. ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച “കവിയരങ്ങ്” എന്ന കവിതാ ആന്തോളജിയുടെ എഡിറ്റിംഗ് നിർവഹിച്ചു.. ഓൺലൈൻ മീഡിയകളിൽ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അണുശക്തിനഗറിലെ മലയാളി സംഘടനയായ ട്രോംബെ ടൌൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ 2021 -23  ലെ മാനേജിങ് കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയാണ്.

സാംജീവ്
ഇംഗ്ലീഷിലും മലയാളത്തിലും കഥകൾ എഴുതുന്നു. എഴുപതോളം ചെറുകഥകൾ മലയാളത്തിൽ വിവിധ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത മുപ്പത് ചെറുകഥകൾ അടങ്ങിയ ‘നിധി’ എന്ന കഥാസമാഹാരം 2022 ൽ പ്രകാശനം ചെയ്തു. നാഷനൽ ബുക്ക്സ്റ്റാൾ (NBS) ആണ് വിതരണക്കാർ. നൂറിലധികം ഇംഗ്ലീഷ് കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമേരിക്കയിൽ മിഷിഗൺ സംസ്ഥാനത്തിൽ പ്രൊഫഷനൽ എഞ്ചിനിയറാണ്. കൊല്ലമാണ് സ്വദേശം.

ജ്യോതിലക്ഷ്മി നമ്പ്യാർ

തൃശ്ശൂർ  ജില്ലയിലെ തയ്യൂർ സ്വദേശി. വിവിധ പ്രസിദ്ധീകരണങ്ങളിൽ ആനുകാലിക വിഷയങ്ങളെക്കുറിച്ച് ലേഖനങ്ങൾ, ചെറുകഥകൾ എന്നിവ എഴുതുന്നു. ഇ-മലയാളിയിൽ എഴുതണപ്പുറങ്ങൾ എന്ന  പക്തിയിൽ  100 ൽ പരം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു
23 വർഷങ്ങളായി മുംബൈയിൽ ജോലി ചെയ്യുന്നു.
അംഗീകാരങ്ങൾ :  ഇ-മലയാളി പോപ്പുലർ റൈറ്റർ അവാർഡ്. വേൾഡ് ക്രിയേറ്റിവ് ഫോറം പ്രവാസി കലാ സാഹിത്യ അവാർഡ്.

പുസ്തകങ്ങൾ : സൈബറിടങ്ങളിലൂടെ കുട്ടികളുടെ വളർച്ച (വൈജ്ഞാനിക ബാലസാഹിത്യം)
സൈബർ ആചാര്യന്മാർ (വൈജ്ഞാനിക ബാലസാഹിത്യം); അച്ഛൻ പറഞ്ഞ കഥ (ബാലസാഹിത്യം)

ചിഞ്ചു സൂസൻ തോമസ്
ദുബായിയിൽ വീട്ടമ്മ. പുനലൂർ സ്വദേശി. ആനുകാലികങ്ങളിൽ എഴുതുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments