Sunday, December 22, 2024
HomeAmericaകെപിസിസി പ്രസിഡണ്ട് കെ. സുധാകരന്റെ ആദ്യ യുഎസ് സന്ദർശനം: ചിക്കാഗോയിൽ ഉജ്ജ്വല വരവേൽപ്പ് ജനുവരി 1...

കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്റെ ആദ്യ യുഎസ് സന്ദർശനം: ചിക്കാഗോയിൽ ഉജ്ജ്വല വരവേൽപ്പ് ജനുവരി 1 ന്.

പി പി ചെറിയാൻ . 

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ നേതാവ്, കേരളാ  പ്രദേശ് കോൺഗ്രസ്   കമ്മിറ്റിയുടെ (കെപിസിസി) ആരാധ്യനായ പ്രസിഡണ്ട് കെ.സുധാകരൻ എംപി സ്വകാര്യ  സന്ദർശനാർഥം അമേരിക്കയിൽ എത്തുന്നു. ജനുവരി 1 നു ചിക്കാഗോയിൽ എത്തി ചേരുന്ന കെ. സുധാകരൻ 16 വരെ അമേരിക്കയിൽ ഉണ്ടായിരിയ്ക്കും.

കെപിസിസിയുടെ പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യുടെ നേതൃത്വത്തിൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സ്വീകരണ സമ്മേളനം സംഘടിപ്പിക്കുന്നത്.

രാവിലെ ചിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന കെ.സുധാകരൻ  എംപിയെ  വിവിധ സംഘടനാ,സാമൂഹ്യ, സാംസ്‌കാരിക  നേതാക്കൾ തുടങ്ങിയവർ സ്വീകരിക്കും.

ജനുവരി 1 നു തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ചിക്കാഗോയിൽ ഡെസ്‌പ്ലൈൻസിലുള്ള ക്നാനായ സെന്ററിൽ വച്ചാണ് സ്വീകരണ സമ്മേളനം (1800 E Oakton St Des Plaines IL 60018)

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിലേക്ക്‌ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ  അറിയിച്ചു. സമ്മേളനത്തിൽ ഒഐസിസി യൂഎസ്‌എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി തുടങ്ങിവരും മറ്റു സാമൂഹ്യ സാംസ്‌കാരിക സാമുദായിക രാഷ്ട്രീയ സംഘടനാ നേതാക്കളും സംബന്ധിയ്ക്കും.

 ഏവരെയും സമ്മളനത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ഗ്ലാഡ്‌സൺ വർഗീസ് (ഒഐസിസി നാഷണൽ വൈസ് പ്രസിഡണ്ട്) – 847 648 3300
ലൂയി ചിക്കാഗോ ( ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ്) – 312 810 5275
സിനു പാലക്കാത്തടം (ചിക്കാഗോ ചാപ്റ്റർ സെക്രട്ടറി )  – 847 529 4607.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments