ജോൺസൺ ചെറിയാൻ.
രാജ്യത്ത് കൊവിഡ് ബാധ വർധിക്കുന്നു. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 412 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകളുടെ എണ്ണം 4170 ആയിട്ടുണ്ട്. കേരളത്തിൽ 24 മണിക്കൂറിനിടെ 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ത്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണത്തിൽ പകുതിയും കേരളത്തിലാണ്. സംസ്ഥാനത്ത് 3096 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൊവിഡ് ഉയരുന്നത്. അതിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്.