ജോൺസൺ ചെറിയാൻ.
ലിബിയൻ തീരത്ത് വൻ ബോട്ടപകടം. സ്ത്രീകളും കുട്ടികളുമടക്കം അറുപതിലധികം പേർ കാണാതാവുകയോ മരിക്കുകയോ ചെയ്തതായി റിപ്പോർട്ട്. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ .ലിബിയയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള സുവാരയിൽ നിന്ന് ശനിയാഴ്ച 86 പേരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നുവെന്നാണ് നിഗമനം. കാണാതാവുകയോ മരിക്കുകയോ ചെയ്തവരിൽ ഭൂരിഭാഗവും നൈജീരിയ, ഗാംബിയ കൂടാതെ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.