ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം വർക്കലയിൽ പഴംപൊരിയുടെ രുചിയെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. വെട്ടൂർ സ്വദേശി അൽത്താഫാണ് ചായക്കടയിലെ പഴംപൊരിക്ക് രുചി കുറവുണ്ടെന്ന് പറഞ്ഞ യുവാവിനോട് കയർത്ത് ഒടുവിൽ കുത്തിപ്പരുക്കേൽപ്പിച്ചത്.വർക്കല മേൽവെട്ടൂർ ജങ്ഷനിലെ ചായക്കടയിൽ കഴിഞ്ഞദിവസം വൈകീട്ട് 5.30-ഓടെയായിരുന്നു സംഭവം. ചായക്കടയിൽനിന്നു പഴംപൊരി വാങ്ങിക്കഴിച്ച രാഹുൽ അതിന്റെ രുചിക്കുറവിനെക്കുറിച്ച് കട നടത്തിപ്പുകാരനോടു തർക്കിച്ചു. കടയിൽ ചായ കുടിക്കുകയായിരുന്ന അൽത്താഫ് പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് രാഹുലും അൽത്താഫും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ അൽത്താഫ് കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് രാഹുലിന്റെ മുതുകത്ത് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.