സലിം ഗരോഡി.
മുക്കം: കോഴിക്കോട് മേഖല ഹെവന്‍സ് ഫെസ്റ്റ് ഡിസംമ്പര്‍ 17 ന് (ഞായറാഴ്ച്ച ) രാവിലെ 9.30 ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ് കാമ്പസില്‍ നടക്കും. മാധ്യമം മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. ഫിലിം ആര്‍ട്ടിസ്റ്റ് ബന്ന ചേന്ദമംഗല്ലൂര്‍ മുഖ്യാതിഥിയാവും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് 15 ഹെവന്‍സ് പ്രീ സ്‌ക്കൂളിലെ 500 വിദ്യാര്‍ത്ഥികള്‍ 36 ഇനങ്ങളില്‍ മത്സരത്തില്‍ മാറ്റുരക്കും. ഒഫീഷ്യലടക്കം 800 പേര്‍ മേളയില്‍ എത്തും. എട്ട് സ്റ്റേജുകളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മത്സരത്തെ വരവേല്‍ക്കാന്‍ വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി. മത്സരത്തിനെത്തുന്ന വിദ്യാര്‍ത്ഥികളുടെ സ്‌ക്കൂള്‍ ബസ്സുകള്‍ ഇസ്ലാഹിയ കാമ്പസ് മൈതാനിയിലും മറ്റു വാഹനങ്ങള്‍ പുറത്ത് റോഡരികില്‍ പാര്‍ക്കിംങ്ങ് സൗകര്യമൊരുക്കിയിട്ടുണ്ട്. മെഡിക്കല്‍ വിഭാഗത്തിലായി അംബുലന്‍സ് സൗകര്യത്തോടെ എല്ലാം സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സര ഫലങ്ങള്‍ പെട്ടെന്ന് അറിയാനുള്ള സൗകര്യവുമുണ്ട്. മത്സരാര്‍ത്ഥികള്‍ക്കും, ഒഫീഷ്യലുകള്‍ക്കുള്ള ഭക്ഷണ സംവിധാനവും ഒരുക്കി കഴിഞ്ഞു. മത്സരങ്ങള്‍ രാവിലെ 10 മണിക്ക് ആരംഭിച്ച് 5 മണിയോടെ സമാപിക്കും. സമാപന സമ്മേളനം ജമാത്തെ ഇസ്ലാമി ജില്ല പ്രസിഡണ്ട് ഫൈസല്‍ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്യും.
വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.സി.മൊയ്തീന്‍കോയ, വൈസ് ചെയര്‍മാന്‍ എം.സിബ്ഗതുല്ല, ജനറല്‍ കണ്‍വീനര്‍ ഉബൈദുല്ല കെ.സി, പ്രചരണ കമ്മറ്റി കണ്‍വീനര്‍ സാലിം ജീറോഡ്, ജോ.കണ്‍വീനര്‍ എം.ഉണ്ണിച്ചേക്കു, ടി നർഗീസ് ടീച്ചർ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.സി.മൊയ്തീന്‍കോയ, വൈസ് ചെയര്‍മാന്‍ എം.സിബ്ഗതുല്ല, ജനറല്‍ കണ്‍വീനര്‍ ഉബൈദുല്ല കെ.സി, പ്രചരണ കമ്മറ്റി കണ്‍വീനര്‍ സാലിം ജീറോഡ്, ജോ.കണ്‍വീനര്‍ എം.ഉണ്ണിച്ചേക്കു, ടി നർഗീസ് ടീച്ചർ എന്നിവര്‍ പങ്കെടുത്തു.