ശ്രീകുമാർ ഉണ്ണിത്താൻ.
മഹാകവി ള്ളൂർ രചിച്ച ‘പ്രേമസംഗീതം’ ശാസ്ത്രീയ സംഗീത രൂപത്തിൽ ചിട്ടപ്പെടുത്തി സ്വദേശത്തും വിദേശത്തുമായി നൂറ്റിപതിനഞ്ചു വേദികളിൽ അവതരിപ്പിച്ചു, അതുമായി അമേരിക്കയിൽ പര്യടനം നടത്തുന്ന ഡോ. മണക്കാല ഗോപാലകൃഷ്ണനെ ന്യൂ യോർക്കിൽ ആദരിച്ചു. ശാസ്ത്രീയ സംഗീതത്തെ മലയാളീകൾക്ക് ആസ്വാദ്യകരമാക്കാനും കൂടുതൽ ജാനകിയമാക്കാനും ഡോ. മണക്കാല ഗോപാലകൃഷ്ണൻ
നടത്തുന്ന ഉദ്യമത്തെ പാർത്ഥസാരഥി പിള്ള അഭിനന്ദിച്ചു. ഡോ . മണക്കാല ഗോപലകൃഷ്ണന് പൊന്നാട അണിയിച്ചു സംസാരിക്കുകയായിരുന്നു ഗുരുസാമി പാർത്ഥസാരഥി പിള്ള. കെ . കെ . ജോൺസൻ , ഷോളി കുമ്പളവേലിൽ , ഗണേശ് നായർ , ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
ഉള്ളൂർ സ്മാരക ഗവേഷണകേന്ദ്രത്തിന്റെ പ്രത്യേക പുരസ്കാരം നേടിയിട്ടുള്ള ഡോ . മണക്കാല ഗോപലകൃഷ്ണൻ ശാസ്ത്രീയ സംഗീതത്തിന്റെ പുതിയ അവതരണ ശൈലിയിലൂടെ ജനഹൃദയങ്ങളിലേക്കു ഇറങ്ങി ചെല്ലുവാൻ കഴിഞ്ഞ അദ്ദേഹത്തെ ഏറെ പ്രശംസിക്കേണ്ടിയിരിക്കുന്നതായി കെ . കെ . ജോൺസൻ അഭിപ്രായപ്പെട്ടു . ഡോ . മണക്കാല ഗോപലകൃഷ്ണൻ ശാസ്ത്രീയ സംഗീത രംഗത്ത് കാലത്തിനനുസരിച്ചു വ്യത്യസ്തനാകുന്ന കലാകാരനായി മാറിയതിൽ അതിയായ സന്തോഷവും കെ . കെ രേഖപ്പെടുത്തി.
ഡോ . മണക്കാല ഗോപലകൃഷ്ണന്റെ “വ്യക്തിത്വവികാസം സംഗീത പഠനത്തിലൂടെ” എന്ന കേരള ഭാഷ ഇൻസ്റ്റിട്യൂട്ട് ഇറക്കിയ പുസ്തകം വായിക്കാൻ അവസരം കിട്ടിയിരുന്നെകിലും നേരിട്ട് കാണുവാൻ ഇപ്പോഴാണ് കഴിഞ്ഞത് എന്ന് ഗണേഷ് നായർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിലും വ്യക്തിരൂപികരണത്തിലും” സംഗീത പഠനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് വിവരിക്കുന്ന പുസ്തകം വളരെ ലളിതമായ ഭാഷയിൽ ആണ് എഴുതിയിരിക്കുന്നത് എന്ന് ഗണേഷ് നായർ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ സാംസ്കാരിക പുരോഗതിയിൽ സംഗീതത്തിന് വളരെ പ്രാധന്യമുണ്ട്. മനുഷ്യരുടെ സംസ്കരിക പുരോഗതിയെ ശക്തമായി സ്വാധിനിക്കുന്ന മധ്യമെന്ന നിലക്ക് ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ അമേരിക്കൻ മലയാളികൾ ഏപ്പോഴും മുന്നിൽ തന്നെ യുണ്ടെന്നും ഷോളി കുമ്പളവേലിൽ അഭിപ്രയപെട്ടു. കേരളത്തിൽ നിന്നും അമേരിക്കയിൽ എത്തിച്ചേരുന്ന കലാകാരന്മാരെ അർഹമായ രീതിയിൽ പ്രത്സാഹിപ്പിക്കുക എന്നത് നമ്മുടെ ഏവരുടെയും കടമായാണുന്ന് ഷോളി കുമ്പളവേലിൽ പറഞ്ഞു .
ഉള്‍ക്കനല്‍’ എന്ന ചിത്രത്തിലൂടെ സിനിമ സംഗീതത്തിലേക്ക് കടന്നു വന്ന സംഗീതഞ്ജനായ മണക്കാല ആകാശവാണിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സംഗീതശിരോമണിയും കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടിയതോടെ സംഗീത ആസ്വാദകരുടെ പ്രിയപ്പെട്ട ഒരാളായി. യേശുദാസിനൊപ്പം നിരവധി കച്ചേരിവേദികളില്‍ തംബുരുവുമായി അകമ്പടി സേവിച്ചിട്ടുണ്ട്.
ഉള്ളൂരിന്റെ പ്രേമസംഗീതത്തിന് അപൂര്‍വസംഗീത വിരുന്നൊരുക്കിയതോടെ ശ്രദ്ധേയനായി. കവിതയുടെ 76 വരികള്‍ 12 രാഗങ്ങളിലൂടെയാണ് അദ്ദേഹം ചിട്ടപ്പെടുത്തി വേദികളില്‍ അവതരിപ്പിച്ചത്. എസ് സി ഇ ആര്‍ ടി റിസര്‍ച്ച് ഓഫിസര്‍ ആയതോടെ കലാപഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനും സ്‌കൂള്‍ പ്രവേശനഗാനങ്ങള്‍ ജനകീയമാക്കുന്നതിനും കേരളാ കലാമണ്ഡലം സ്കൂളിൽ സിലബസ് പരിഷ്കരിക്കുന്നതിനും നേതൃത്വം നല്‍കി. 2014, 2015 , 2016 വർഷങ്ങളിൽ മണക്കാല സംഗീതം നല്‍കിയ സ്കൂൾ പ്രവേശനഉത്സവഗാനം പുതിയൊരു മാതൃകയായി.. ജി . വേണുഗോപാൽ , മധു ബാലകൃഷ്ണൻ , പി . ജയചന്ദ്രൻ എന്നിവർ പാടിയ ആ ഗാനങ്ങൾ വിദ്യാലയ സമൂഹം ഇന്നും ഏറ്റുപാടുന്നു.
സംഗീതംകൊണ്ടൊരു മേല്‍വിലാസം സ്വപ്നംകണ്ടൊരു കാലം, ഇല്ലായ്മകള്‍ വല്ലായ്മകള്‍ തീര്‍ക്കുമ്പോഴും സംഗീതത്തെ മാത്രം ജീവിതമായി കണ്ടു. ഒടുവില്‍ ആ യാത്ര ചലച്ചിത്ര രംഗത്ത് കൊണ്ട് എത്തിച്ചു. ആദ്യ സിനിമയിൽ തന്നെ പ്രമുഖരെ ഉൾപ്പെടുത്തി സംഗീത സംവിധാനം നിർവഹിക്കാൻ ആയി . പൂവച്ചല്‍ഖാദർ കൈതപ്രം , പ്രഭാവര്‍മമ്മ . തുടങ്ങിയവരുടെ ഗാനങ്ങള്‍ യേശുദാസ് , കെ . എസ് . ചിത്ര , പി . ജയചന്ദ്രൻ , അപർണ്ണ ബാലമുരളി എന്നിവരാണ് ആലപിച്ചിട്ടുള്ളത് . ഒടുവിൽ ശേത മോഹൻ പാടിയ ഭാഗ്യലക്ഷ്മി എന്ന സിനിമയ്ക്കുള്ള പാട്ടുകൾ സംവിധാനം ചെയ്ത ശേഷം പ്രതീക്ഷയോടും വിനയത്തോട് കുടി അദ്ദേഹം പറയുന്ന എല്ലാം ദൈവ ഹിതം .