ജോൺസൺ ചെറിയാൻ.
അസമിലെ സൈനിക കേന്ദ്രത്തിന് സമീപം സ്ഫോടനം. ജോര്‍ഹട്ടിലെ മിലിട്ടറി സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സൈനിക കേന്ദ്രത്തിന്റെ ഗേറ്റിന് സമീപത്തുനിന്നാണ് സ്ഫോടന ശബ്ദം കേട്ടത്. ആര്‍ക്കും പരുക്കില്ല. സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്തസംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഇന്‍സിപെന്‍ഡന്റ്( യുഎല്‍എഫ്എ-ഐ)സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്.