ജോൺസൺ ചെറിയാൻ.
ഉത്തർപ്രദേശിൽ കുടിലിന് തീപിടിച്ച് 3 കുട്ടികൾ വെന്തുമരിച്ചു. ഫിറോസാബാദിലെ ഖാദിത് ഗ്രാമത്തിലാണ് ദാരുണ സംഭവം. കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുടിലിന് തീപിടിച്ചത്.ദേര ബഞ്ചാര മേഖലയിൽ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. കുട്ടികൾ അച്ഛനും അമ്മയ്ക്കുമൊപ്പം കുടിലിൽ ഉറങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. പിതാവ് ഷക്കിൽ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.