ജോൺസൺ ചെറിയാൻ.
മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ചെന്നൈയിലുണ്ടായ മഴയുടെ ദുരിതപ്പെയ്ത്തില്‍ വ്യാപക നാശനഷ്ടം. നഗരത്തിലെ ഭൂരിഭാഗം മേഖലകളും വെള്ളത്തിലായി. ദുരിതപ്പെയ്ത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വിഡിയോയാണ് ഇപ്പോള്‍ നടന് റഹ്മാന് പങ്കുവെക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടൻ വീഡിയോ പങ്കുവച്ചത്.അപ്പാര്‍ട്ട്മെന്റിന് താഴെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ വെള്ളത്തില്‍ കുത്തിയൊലിച്ച് പോകുന്ന ദൃശ്യങ്ങളാണ് റഹ്മാന് പങ്കുവെച്ച വിഡിയോയില്‍ കാണുന്നത്. ചെന്നൈ പള്ളിക്കരണൈയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. എഫക്റ്റ് ഓഫ് സൈക്ലോണ്‍ മിഗ്ജൗമ് എന്നാണ് റഹ്മാന് വിഡിയോയ്ക്കൊപ്പം കുറിച്ചത്.