Friday, May 30, 2025
HomeIndiaആദ്യ ഫലസൂചനകൾ എട്ട് മണിയോടെ.

ആദ്യ ഫലസൂചനകൾ എട്ട് മണിയോടെ.

ജോൺസൺ ചെറിയാൻ.

മിസോറാം നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ ഇന്ന്. എട്ട് മണിമുതൽ ഫലസൂചനകൾ അറിയാം. ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ടും സോറാം പീപ്പിള്‍സ് മൂവ്‌മെന്റും തമ്മിലാണ് പോരാട്ടം. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന അവകാശവാദവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്. 40 നിയമസഭ മണ്ഡലങ്ങള്‍ ആണ് മിസോറാമിൽ ഉള്ളത്. ജനസംഖ്യയിൽ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments