Friday, May 17, 2024
HomeKeralaഅസ്ഥിക്ക് പിടിച്ച പ്രണയവും ഗംഭിര കഥ മുഹൂർത്തവും കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തു.

അസ്ഥിക്ക് പിടിച്ച പ്രണയവും ഗംഭിര കഥ മുഹൂർത്തവും കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തു.

ഫൈസൽ ഹുസൈൻ .

കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ പോസ്റ്റർ പ്രകാശനം നിർമ്മാതാവ് നജീബ് അൽ അമാന പ്രകാശനം ചെയ്തു.
പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ
കഥ പറയുന്ന  കട്ടപ്പാടത്തെ മാന്ത്രികനിൽ സുമിത്ത്.എം.ബി നായകനായി എത്തുന്നു.
നീമാ മാത്യുവാണ് നായിക.
ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ഏറെ ശ്രദ്ധേയനായ
ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും ചിത്ര സംയോജനവും സംവിധാനവും നിർവ്വഹിക്കുന്ന ആദ്യ ചിത്രമാണ് കട്ടപ്പടത്തെ മാന്ത്രികൻ . അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം.
ബെഞ്ചിൽ താളമിട്ട് വൈറലായ വയനാട് കാട്ടികുളത്തെ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന രീതിയിൽ കട്ടപ്പാടത്തെ മാന്ത്രികൻ   നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നു.
അഭിജിത്തിനൊപ്പം വൈറൽ വീഡിയോയിൽ ഉണ്ടായിരുന്ന അഞ്ചന ടീച്ചർ ഈ സിനിമയിൽ
അതി മനോഹരമായ ഒരു ഗാനവും ആലപിക്കുന്നുണ്ട്.
നാട്ടിൻപുറത്തെ ഒരു മാന്ത്രികന്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ  ലൊക്കേഷൻ പാലക്കാട്,കോഴിക്കോട്,വയനാടുമാണ്.
വിനോദ് കോവൂർ,പ്രിയ ശ്രീജിത്ത്, ശിവജി ഗുരുവായൂർ,സലാഹുറഹ്മാൻ,വിജയൻ കാരന്തൂർ,ഷുക്കൂർ വക്കീൽ,രഞ്ജിത്ത് സരോവർ,തേജസ് മേനോൻ,നിവിൻ, നിഹാരിക റോസ്,വിഷ്ണു,ജിഷ്ണു തുടങ്ങി
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എൺമ്പതോളം നവാഗതരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ് .
വി.പി.ശ്രീകാന്ത് നായരും,നെവിൻ ജോർജ്ജും വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ
സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവ്വഹിക്കുന്നു.
പ്രോജക്റ്റ് കോഡിനേറ്റർ -സലാം ലെൻസ് വ്യൂ,
സ്റ്റിൽസ് – അനിൽ ജനനി,
പി.ആർ.ഒ -സുഹാസ് ലാംഡ,
ലൊക്കേഷൻ മാനേജർ -ഷരീഫ് അണ്ണാൻ തൊടി ,ജംഷിദ്
 പോസ്റ്റർ ഡിസൈൻ – അഖിൽ ദാസ്,
നൃത്ത സംവിധാനം -അദുൽ കമാൽ,
മേക്കപ്പ് – അനീഷ് പാലോട്
ഗ്രാമീണ പശ്ചാത്തലത്തിൽ  ഒരുങ്ങുന്ന ഈ ചിത്രം 2024 റിലീസിൽ ചെയ്യും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments