ജോൺസൺ ചെറിയാൻ.
മലപ്പുറം ജില്ലയിലെ അഞ്ചുവയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വളരെ വിരളമായി പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന ഈ രോഗം എന്താണെന്നും എങ്ങനെയാണ് ജാഗ്രത പാലിക്കേണ്ടതെന്നും അറിഞ്ഞിരിക്കുക പ്രധാനമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും ഈ അവധിക്കാലത്ത് ജാഗ്രത അനിവാര്യമാണ്.