ജോൺസൺ ചെറിയാൻ.
സാമൂഹ്യവനവൽക്കരണത്തിൻറെ ഭാഗമായി വനംവകുപ്പ് തന്നെ നട്ടുവളർത്തിയ സെന്ന എന്ന സസ്യം വയനാടൻ കാടുകൾക്ക് പുറമെ മറ്റ് സംസ്ഥാനങ്ങൾക്കും ഭീഷണിയാകുന്നു. നീലഗിരി വനമേഖലയിലേക്കും കർണാടകയുടെ ഭാഗമായ വനപ്രദേശങ്ങളിലേക്ക് സെന്ന എന്ന അധിനിവേശ സസ്യം വേരുകൾ പടർത്തിയിരിക്കുകയാണ്. സർക്കാരിതര സംഘടനയായ ഫോറസ്റ്റ് ഫസ്റ്റിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികളും തുടരുന്നുണ്ട്.