ജോൺസൺ ചെറിയാൻ.
യു.എസ് എയർലൈൻസ് ഫ്‌ളൈറ്റ് അറ്റൻഡിനെ വായിൽ സോക്‌സ് തിരുകിയ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 10.45നാണ് 66 കാരി ഡയാന റമോസിനെ ഫിലാഡൽഫിയ എയർപോർട്ട് മാരിയറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലാസ് വേഗസ് സ്വദേശിനിയായ സ്ത്രീ രണ്ട് ദിവസം മുൻപേ തന്നെ ചെക്ക് ഔട്ട് ചെയ്യേണ്ടതായിരുന്നു. എന്നാൽ ഹോട്ടലിലെ താമസം അകാരണമായി നീട്ടുകയായിരുന്നു.