പുത്തെൻപുരക്കൽ മാത്യു.
ഡാളസ്: ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഗ്ലോബൽ ചാരിറ്റി സെന്റർ ഒരുക്കിയ വിരുന്നിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി അഹോരാർത്ഥം പ്രവർത്തിക്കുന്ന ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തു നടത്തിവരുന്ന ഡിഫറെൻറ് ആർട്ട് സെന്ററിലെ കുട്ടികളെ 6 മാസം മുതൽ ഒരുവർഷം വരെ സ്പോൺസർ ചെയ്യുവാൻ ഇരുപതോളം പേരെ ഒരുക്കി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ അമേരിക്കൻ മലയാളികളുടെ മനസ്സിൽ അംഗീകാരം നേടി.
മനുഷ്യന് ഉതകാത്ത പ്രസ്ഥാനങ്ങൾ നീണ്ട കാലം നിലനില്കുകയില്ലെന്നും സ്ഥാനപ്പേര് കരസ്ഥമാക്കി പ്രവാസി സംഘാടനകൾ പലതും കടലാസ്സിൽ മാത്രം ഒതുങ്ങി നിൽകുമ്പോൾ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ മറ്റുള്ളവർക് ഒരു മാതൃക ആണെന്നും ഗ്ലോബൽ പ്രസിഡന്റ് ശ്രീ പി. സി. മാത്യു പ്രതികരിച്ചു.
ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, ഇന്ത്യ പ്രസ്സ ക്ലബ് മുൻ പ്രസിഡന്റ് സണ്ണി മാളിയേക്കൽ, സിറ്റി ഓഫ് കോപ്പേൽ മേയർ പ്രൊ ടെം ബിജു മാത്യു എന്നിവർ പ്രോഗ്രാം കോർഡിനേറ്റർ വര്ഗീസ് കയ്യാലക്കകം (ഡി. എഫ്. ഡബ്ല്യൂ ചാപ്ടർ ഗുഡ് വിൽ അംബാസിഡർ), കേരള അസ്സോസിസ്യഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ എന്നിവർ പരിപാടികൾക്ക് എല്ലാ പിന്തുണയും നൽകി.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഭിന്നശേഷിക്കാരായ തന്റെ കുട്ടികളെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നത് അവർപോലും അറിയുന്നില്ല എന്നും ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ അംബാസഡർ ആയി പ്രവർത്തിക്കുവാൻ താൻ സന്നദ്ധനാണെന്നും ഡോക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള അംഗീകാരം ഗ്ലോബൽ ക്യാബിനറ്റ് പി. സി. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടി തീരുമാനിക്കുകയും ഒഫീഷ്യൽ കമ്മ്യൂണിക്കേ അയച്ചതായും ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, ട്രഷറർ ഡോക്ടർ താര ഷാജൻ, ടോം ജോർജ് കോലേത്, ഡോക്ടർ മാത്യു ജോയ്‌സ്, അഡ്വ. യാമിനി രാജേഷ് എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ജി. ഐ . സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രൊഫസർ ജോയ് പല്ലാട്ടുമഠം, ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ ജിജാ മാധവൻ ഹരി സിങ് ഐ. പി. എസ്, അഡ്വക്കേറ്റുമാരായ സൂസൻ മാത്യു, സീമ ബാലസുബ്രഹ്മണ്യം എന്നിവർ ജി. ഐ. സി. യുടെ ചാരിറ്റി പ്രവർത്തനങ്ങൾക് എല്ലാ പിന്തുണയും അറിയിച്ചു.
ചാപ്റ്റർ പ്രസിഡന്റ് ജെയ്സി ജോർജ്ജ്, ഗ്ലോബൽ ചാരിറ്റി സെന്റർ ഓഫ് എക്സില്ലെൻസ് നേതാക്കളായ ഡോക്ടർ ആമിർ അൽതാഫ്, ശശി നായർ, മാത്യൂസ് എബ്രഹാം ഫാദർ ചാക്കോച്ചൻ, എലിസബത്ത് റെഡിആർ മുതലായവർ തുടർന്നും ഡോക്ടർ മുതുകാടിനെ പിന്തുണക്കുമെന്ന് അറിയിച്ചു.