ജോൺസൺ ചെറിയാൻ.
ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ പന്താടുകയാണോ സർക്കാരുകൾ ?ഇന്ത്യയിൽ നിലവിൽ പ്രവർത്തനക്ഷമമായ 5334 വലിയ അണക്കെട്ടുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിൽ നൂറിലേറെ വർഷം പഴക്കമുള്ള 234 വലിയ അണക്കെട്ടുകളുണ്ട്. അമ്പതു മുതൽ 100 വർഷം വരെ പഴക്കമുള്ള 1034 പ്രവർത്തനക്ഷമമായ വലിയ അണക്കെട്ടുകളും ഇന്ത്യയിലുണ്ട്.