ജോൺസൺ ചെറിയാൻ.
ഇല്ലാത്ത ലോണിന്റെ പേരില്‍ നോട്ടീസ് ലഭിച്ചതായി പരാതി. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗമായ എംകെ കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെയാണ് പരാതി. പരാതി നല്‍കിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് നെടുപുഴ വട്ടപ്പിന്നി സ്വദേശി കെഎസ് ഷാബു വിജിലന്‍സ് കോടതിയെ സമീപിച്ചു. ലേലത്തിന്റെ നോട്ടീസ് വരെ വസ്തുവില്‍ പതിച്ചെന്ന് കെഎസ് ഷാബു.തന്റെയും ഭാര്യയുടേയും പേരിലാണ് വസ്തുവെന്നും എന്നാല്‍ സ്ഥലത്തിന്റെ പേരില്‍ ലോണ്‍ എടുത്തത് താനും ഭാര്യയും അറിഞ്ഞിട്ടില്ലെന്നും കെഎസ് ഷാബു ട്വന്റിഫോറിനോട് പ്രതികരിച്ചു. തിരിമറി നടന്നിട്ടുണ്ടെന്നും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംശയമുണ്ടെന്നും ഷാബു പറയുന്നു. തൃശൂര്‍ ശക്തന്‍ നഗറിലെ ബ്രാഞ്ചില്‍ നിന്നാണ് ഷാബുവിന് നോട്ടീസ് ലഭിച്ചത്.