ജോയിച്ചന്‍ പുതുക്കുളം.
കൊളംബസ് (ഒഹായോ): കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബര്‍ 23, 24 തീയതികളില്‍ നടത്തും.
സെപ്റ്റംബര്‍ 23ന് വൈകുന്നേരം 5 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായി കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞ്, ആഘോഷപൂർവ്വമായ കുര്‍ബാനയും നടന്നു.
കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ മിഷന്‍ അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു.
തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നു.
കൊളംബസില്‍ നിന്നും സെന്‍റ് മേരീസ് മിഷന്‍ പി.ആർ.ഒ ബബിത ഡിലിൻ അറിയിച്ചതാണിത്.