Tuesday, December 24, 2024
HomeKeralaമലപ്പുറം ജില്ലയിലെ ഭൂരഹിതർക്ക് ചെരിയം മലയിലെ ഭൂമി അടിയന്തരമായി വിതരണം ചെയ്യണം:വെൽഫെയ പാർട്ടി രണ്ടാം ഘട്ട...

മലപ്പുറം ജില്ലയിലെ ഭൂരഹിതർക്ക് ചെരിയം മലയിലെ ഭൂമി അടിയന്തരമായി വിതരണം ചെയ്യണം:വെൽഫെയ പാർട്ടി രണ്ടാം ഘട്ട ഭൂസമരം പ്രഖ്യാപിച്ചു.

വെൽഫെറെ പാർട്ടി മലപ്പുറം .

മങ്കട :മലപ്പുറം ജില്ലയിലെ 24,000 ഭൂരഹിതർക്ക് ചെരിയം മലയിലെ ഭൂമി അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് വെൽഫെയ പാർട്ടി രണ്ടാം ഘട്ട ഭൂസമരം നടത്തുമെന്ന്
സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരിയുടെ കേരള പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി
ചെരിയം മലയിലെ ഭൂസമരഭൂമി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലെയും പ്രകടന പത്രികയിൽ മുഴുവൻ ഭൂരഹിതർക്കും ഭൂമിനൽകുമെന്ന് വാഗ്ദാനം ചെയ്ത ഇടതുപക്ഷ സർക്കാർ, ഭൂമി വിതരണം ചെയ്യാതെ; ഭൂരഹിതരോട് തികഞ്ഞ വഞ്ചനയാണ് പുലർത്തുന്നത്.സമഗ്ര ഭൂപരിഷ്കരണം നടപ്പിലാക്കാൻ നിയമപരമായ തടസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ, ആവിശ്യമായ നിയമ നിർമ്മാണം നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.ചെരിയം മലയിൽ 2000 ഏക്കർ ഭൂമി, വന ഭൂമി, സർക്കാർ ഭൂമി, സ്വകാര്യ വ്യക്തിയുടെ ഭൂമി എന്നിവ കൃത്യപ്പെടുത്താൻ തയ്യാറാവണം.പാട്ട കരാർ തീർന്നിട്ടും കുത്തകകൾക്ക് അനുകൂലമായ സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാൻ ആവില്ല.ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ചെരിയം മലയിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവ് ഉണ്ടായിട്ടും ഇതുവരെ അതിന് തയ്യാറാവത്തത് ദുരൂഹമാണ്. 2015 ഇൽ ചെരിയം മലയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒന്നാം ഘട്ട ഭൂസമരത്തിൽ ജയിൽവാസം അനുഷ്ഠിച്ച സമര പോരാളികളെ സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി അഭിവാദ്യം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, ഇ.സി ആയിശ, ഫായിസ കരുവാരക്കുണ്ട്, അഡ്വക്കറ്റ് നിസാർ, മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, നസീറാ ബാനു, സുഭദ്ര വണ്ടൂർ, ഖാദർ അങ്ങാടിപ്പുറം, ജാഫർ സി.സി, നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപാറ, ഫാറൂഖ് കെ പി, മുഖീമുദ്ദീൻ സി എച്ഛ് , സലാം സി എച്ച് എന്നിവർ പങ്കെടുത്തു.
RELATED ARTICLES

Most Popular

Recent Comments