ജോൺസൺ ചെറിയാൻ .
ഉത്തര ആഫ്രിക്കന്‍ രാജ്യമായ സെൻട്രൽ മൊറോക്കോയിൽ വൻ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെടുകയും 153-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂകമ്പത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പ്രാദേശിക സമയം രാത്രി 11.11 നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ തലസ്ഥാനമായ റബാത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. അറ്റ്ലസ് പര്‍വത നിരകളിലും റാബത്തില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മാരുകേഷ് വരെയുള്ള പ്രദേശങ്ങളെ ഭൂചലനം ബാധിച്ചു. ഒട്ടേറെ ചരിത്ര സ്മാരകങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു.സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.