ജോൺസൺ ചെറിയാൻ .
സിംബാബ്വെയിൽ നടക്കുന്ന സിം ആഫ്രോ ടി10 (Zim Afro T10) ലീഗിൽ മാജിക്കൽ ബൗളിംഗ് പെർഫോമൻസുമായി മുൻ ഇന്ത്യൻ പേസറും മലയാളി താരവുമായ ശ്രീശാന്ത്. പാർഥിവ് പട്ടേൽ നയിക്കുന്ന കേപ് ടൗൺ സാമ്പ് ആർമിക്കെതിരെയാണ് ഓയിൻ മോർഗൻ നയിക്കുന്ന ഹരാരെ ഹരികെയിൻസിന് വേണ്ടിയുള്ള ശ്രീയുടെ മിന്നും പ്രകടനം. മത്സരത്തിന്റെ അവസാന ഓവർ എറിയാൻ ഇംപാക്ട് താരം ശ്രീശാന്ത് എത്തിയതോടെ കളിയുടെ ഗതി തന്നെ തിരിയുകയായിരുന്നു.ശ്രീശാന്ത് എറിഞ്ഞ അവസാന ഓവറിൽ എട്ട് റൺസായിരുന്നു കേപ്ടൗണിന് ജയിക്കാൻ വേണ്ടിയിരുന്നത്. ശ്രീ മാജിക്കിനൊപ്പം തകർപ്പൻ ഫീൽഡിംഗും കൂടി ചേർന്നതോടെ വെറും 7 റൺസ് മാത്രം വിട്ടുകൊടുത്ത് മത്സരം സമനിലയിൽ അവസാനിച്ചു. തുടർന്ന് സൂപ്പർ ഓവറിലേക്ക് നീണ്ട കളിയിൽ താരത്തിന്റെ ടീമായ ഹരാരെ വിജയിക്കുകയും ചെയ്തു. ടൂർണമെന്റിലെ തന്റെ ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയ ശ്രീശാന്ത് തന്റെ പ്രതിഭയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്ന അതുല്യ പ്രകടനമാണ് പുറത്തെടുത്തത്.