ജോൺസൺ ചെറിയാൻ .
മൈക്ക് വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടർ നടപടി പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി. സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ല. പൊലീസ് നടപടി വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന്‍റെ ശബ്ദം തടസ്സപ്പെട്ടതിനാണ് പൊലീസ് കേസെടുത്തത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്.