ജോൺസൺ ചെറിയാൻ.
തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം. നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്കാണ് മർദനമേറ്റത്. അമ്പതോളം വരുന്ന നാട്ടുകാരാണ് എക്സൈസ് സംഘത്തെ മർദ്ദിച്ചത്. നിരോധിത പുകയില ഉൽപ്പന്നവുമായി പിടികൂടിയവരെ പിഴ നൽകി വിട്ടയച്ചത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു മർദനം. ഇന്ന് വൈകിട്ടാണ് സംഭവം ഉണ്ടായത്.