ജോയിച്ചൻ പുതുകുളം.
കാൽഗറി: കാൽഗറി സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന സമ്മർ ഫൺ ഫെയർ 2023 വൻ വിജയം. കാൽഗറിയിലെ മലയാളി കമ്മ്യൂണിറ്റിയിൽ നിന്നും നിരവധി ആളുകൾ പങ്കെടുത്ത സമ്മർ ഫൺ ഫെയർ, വ്യത്യസ്തമായ പരിപാടികളാൽ ശ്രദ്ധേയമായി. സമ്മർ ഫൺ ഫെയറിന്റ ഭാഗമായി കാൽഗറി സമൂഹത്തിലെ നിരവധി പ്രതിഭകളുടെ കലാപരിപാടികളും ഒപ്പം ഇടവകയിലെ സൺഡേസ്കൂൾ കുട്ടികളുടേയും, SMOC യുവതികളും , അവതരിപ്പിച്ച പരിപാടികളും ശ്രദ്ധിക്കപ്പെട്ടു . കേരള , നോർത്തിന്ത്യൻ, കനേഡിയൻ ഭക്ഷണങ്ങൾ ഉൾപ്പെടുന്ന ഫൂഡ് ഫെസ്റ്റിവലും വാശിയേറിയ ക്രിക്കറ്റ് ടൂർണമെന്റും , വടം വലിമത്സരവും ഉണ്ടായിരുന്നു.
MGOCSM ന്റെ വളണ്ടിയർമാർ സമ്മർ ഫൺ ഫെയറിൻറെ നടത്തിപ്പിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു.
ആൽബെർട്ട അഡ്വാൻസ്ഡ് എഡ്യൂക്കേഷൻ മിനിസ്റ്റർ രാജൻ സാഹ്‌നി, കാൽഗറി റോക്കി റിഡ്ജ് എം.പി പാറ്റ് കെല്ലി, കാൽഗറി പോലീസ് സൂപ്പർ ഇൻഡന്റെന്റ് ക്ലിഫ് ഓ ബ്രയാൻ, കാൽഗറി പോലീസ് സെർജെന്റ് പബൻ ധലിവാൽ എന്നിവരും സഹോദര സഭകളിലെ വൈദികശ്രേഷ്ഠരും സമ്മർ ഫൺ ഫെയറിന്റെ മുഖ്യ അതിഥികളായിരുന്നു.
10 ടീമുകൾ പങ്കെടുത്ത ക്രിക്കറ്റ് ടൂർണമെന്റിൽ സൂപ്പർ ജൈന്റസ് കാൽഗറി ചാമ്പ്യന്മാരും സ്കൈവ്യൂ റാപ്റ്റെർസ് റണ്ണേഴ്‌സപ്പുമായി. സൂപ്പർ ജൈന്റസിന്റെ ഇമ്മാൻ ഖൈലെർ ആയിരുന്നു മാൻ ഓഫ് ദി മാച്ച്. കാണികളെ ആവേശ ഭരിതരാക്കിയ വാശിയേറിയ വടം വലി മത്സരത്തിൽ കാൽഗറി ടൈറ്റൻസ് ഒന്നാം സ്‌ഥാനവും, സെന്റ് മേരീസ് വാരിയേഴ്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Fr. George Varughese (Vicar), Ivan John (Treasurer), Liju Mathew (Secretary), Jinu Varghese & Annie Abraham (Coordinators-Summer Fun Fair 2023), Babu Paul (sports ), Rioj Thomas (cultural ), Anitha Lalu (Food) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് സമ്മർ ഫൺ ഫെയറിന്റെ വിജയത്തിനായി പ്രവർത്തിച്ചത്.