Monday, November 18, 2024
HomeGulfമീഡിയ പ്‌ളസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രമേഹ ബോധവല്‍ക്കരണം ശ്രദ്ധേയമായി.

മീഡിയ പ്‌ളസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രമേഹ ബോധവല്‍ക്കരണം ശ്രദ്ധേയമായി.

സെക്കോമീഡിയപ്ലസ്.

ദോഹ. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി സ്‌കില്‍ ഡലവപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ച പ്രമേഹ ബോധവല്‍ക്കരണം ശ്രദ്ധേയമായി . മോഡേണ്‍ മെഡിസിനും ആയുര്‍വേദയും കുംഗ്ഫുവും യോഗയും അക്യപംക്ചറുമൊക്കെ പ്രമേഹം നിയന്ത്രിക്കുവാന്‍ എങ്ങനെ സഹായകമാകുമെന്നാണ് ബോധവല്‍ക്കരണ പരിപാടിയില്‍ ശ്രദ്ധ കേന്ദീകരിച്ചത്.
ഖത്തര്‍ ഡയബറ്റിക് അസോസിയേഷനിലെ ഹെല്‍ത്ത് ആന്റ് വെല്‍വനസ് എഡ്യൂക്കേറ്റര്‍ ഡോ.ഫഹദ് അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. അഹ് മദ് മുഖ്യ പ്രഭാഷണം നടത്തി. ജീവിത ശൈലി മാറ്റുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാമെന്നും ഭക്ഷണം, ഉറക്കം, നടത്തം എന്നിവ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ആയുര്‍വേദ പരിശീലിക്കുന്നതിലൂടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും പ്രമേഹത്തെ പ്രതിരോധിക്കുവാനും സാധിക്കുമെന്ന് ആയുര്‍വേദ ഡോക്ടര്‍ ഡോ. ഫസീഹ അസ്‌കര്‍ പറഞ്ഞു.
രാവിലെ എഴുന്നേല്‍ക്കുന്നതുമുതല്‍ ഉറങ്ങുന്നതുവരേയും ആരോഗ്യം സംരക്ഷിക്കുന്നതില്‍ ശ്രദ്ധവേണമെന്നും ശ്‌സ്ത്രീയമായ രീതിയിലുള്ള ബോഡി സ്ട്രച്ചിംഗ്, ബ്രീത്തിംഗ് എക്‌സര്‍സൈസ്, നടത്തം എന്നിവ ജീവിത ശൈലി മെച്ചപ്പെടുത്താനും പ്രമേഹം പോലുള്ള പ്രയാസങ്ങളെ നിയന്ത്രിക്കുവാനും സഹായിക്കുമെന്ന് യു എം.എ ഐ ഫൗണ്ടറും ഗ്രാന്റ് മാസ്റ്ററുമായ ഡോ. ആരിഫ് സിപി അഭിപ്രായപ്പെട്ടു.
ശാസ്ത്രീയമായ രീതിയില്‍ യോഗ പരിശീലിക്കുന്നത്് രക്തസംക്രണം അനായാസമാക്കാനും വിവിധ തരം രോഗങ്ങളെ പ്രതിരോധിക്കുവാനും സഹായിക്കുമെന്ന് യോഗ ഇന്‍സ്ട്രക് ടര്‍ ഇറ്റി ബെല്ല പറഞ്ഞു.
നേരത്തെ ഉണരുക, വ്യായാമം പരിശീലിക്കുക, രാത്രി നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങുക തുടങ്ങിയവ ആരോഗ്യ സംരംക്ഷണത്തില്‍ പ്രധാനമാണെന്നും ജീവിത ശൈലി ക്രമീകരിക്കുന്നതിലൂടെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാനാകുമെന്നും അക്യൂപംക്ചറിസ്റ്റ് നിജാസ് ഹസൈനാര്‍ അഭിപ്രായപ്പെട്ടു.

ജീവിതത്തല്‍ സമ്മര്‍ദ്ധങ്ങള്‍ ഒഴിവാക്കുകയും ആത്മാര്‍ഥമായ സൗഹൃദങ്ങള്‍ സ്ഥാപിച്ചും പൊട്ടിച്ചിരിച്ചും ജീവിതം മനോഹരമാക്കുവാന്‍ ചടങ്ങില്‍ സംസാരിച്ച ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ പ്രതിനിധി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആരോഗ്യ സംരംക്ഷണത്തിന്റെ ഉദാത്തമായ മാതൃകയാണ് പ്രവാചക വചനങ്ങളെന്നും അവ ജീവിതത്തില്‍ പാലിക്കുന്നതിലൂടെ വ്യക്തിയിലും സമൂഹത്തിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നും സൂപ്പര്‍ഫൈന്‍ ഡോക്യൂമെന്റ് ക്‌ളിയറന്‍സ് മാനേജര്‍ മുഹമ്മദ് ഫാറുഖ് പറഞ്ഞു.

ഖത്തര്‍ ഡയബറ്റിക് അസോസിയേഷനിലെ ഈവന്റ് ഓഫീസര്‍ അഷ്‌റഫ് പി എ നാസര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
നേരത്തെ ഖത്തര്‍ ഡയബറ്റിക് അസോസിയേഷനിലെ ഹെല്‍ത്ത് ആന്റ് വെല്‍വനസ് എഡ്യൂക്കേറ്റര്‍ ഡോ.ഫഹദ് അബ്ദുല്ലയുടേയും ഈവന്റ് ഓഫീസര്‍ അഷ്‌റഫ് പി എ നാസറിന്റേയും നേതൃത്വത്തില്‍ പരിപാടിക്കെത്തിയ മുഴുവനാളുകളേയും രക്ത പരിശോധനക്ക് വിധേയരാക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ് ചടങ്ങില്‍ വിശിഷ്ട അതിഥിയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments