Sunday, November 17, 2024
HomeKeralaസംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട് പവന് 200 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട് പവന് 200 രൂപ കുറഞ്ഞു.

ജോൺസൺ ചെറിയാൻ.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,120 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 30 രൂപ കുറഞ്ഞിരുന്നു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. വിപണി വില 4578 രൂപയാണ്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. 20ന് 44,560 രൂപയായി ഉയര്‍ന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും എത്തി. തുടര്‍ന്നുള്ള രണ്ടുദിവസം വില താഴുന്നതാണ് ദൃശ്യമായത്. രണ്ടുദിവസത്തിനിടെ 440 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 81 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി നിരക്ക് 103 രൂപയാണ്.

RELATED ARTICLES

Most Popular

Recent Comments