Thursday, December 11, 2025
HomeKeralaമലപ്പുറം - എംപ്ലോയ്സ് മൂവ്മെന്റ് യാത്രയയപ്പ് നൽകി.

മലപ്പുറം – എംപ്ലോയ്സ് മൂവ്മെന്റ് യാത്രയയപ്പ് നൽകി.

റബീ ഹുസൈൻ തങ്ങൾ.

മലപ്പുറം : സർവ്വീസിൽ നിന്നും  വിരമിച്ചവർക്ക് കെ.എസ്‌.ഇ.എം മലപ്പുറം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ.എസ്‌.ഇ.എം ജില്ല പ്രസിഡന്റ ടി അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശഹീർ വടക്കാങ്ങര സ്വാഗതവും സാബിറ നന്ദിയും പറഞ്ഞു.
സർവ്വീസിൽ നിന്നും വിരമിച്ച റഹീം പാലാറ, അഹമ്മദ് സലിം കൊട്ടങ്ങാടൻ, പി.എം അബ്ദുൽ അലി, കെ.വി കുഞ്ഞി മുഹമ്മദ് എന്നിവർക്ക് ഉപഹാരം നൽകി. അസെറ്റ് ജില്ല പ്രസിഡന്റ് ഹബീബ് മാലിക്ക്, അബ്ദുൽ സലാം പൊന്നാനി എന്നിവർ സംസാരിച്ചു.
RELATED ARTICLES

Most Popular

Recent Comments